കോണ്‍ഗ്രസുമായുള്ള സഖ്യം: സിപിഎം രണ്ട് തട്ടില്‍
ദില്ലി: ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച തീരുമാനം എടുക്കാനാതെ സിപിഎം കുഴങ്ങുന്നു. സഖ്യം വേണമെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും എന്നാല്‍ വിഎസ് ഒഴിച്ചുള്ള കേരള ഘടകം സഖ്യം വേണ്ടെന്ന നിലപാടിലാണ്.
ബംഗാളില്‍ സഖ്യമുണ്ടാക്കിയാല്‍ അത് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന ഭയത്തിലാണ് കേരള ഘടകം. എന്നാല്‍ ബംഗാളിലെ പ്രത്യേക സാഹചര്യത്തില്‍ വേണമെങ്കില്‍ സഖ്യത്തില്‍ ഏര്‍പ്പെടാമെന്ന നിലപാടിലാണ് വി എസ് അച്യുതാനന്ദന്‍.

കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സഖ്യം വേണമെന്ന വാദത്തില്‍ ബംഗാള്‍ ഘടകവും ഇതിനെ എതിര്‍ത്ത് കേരള ഘടകവും രംഗത്തുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തിരിഞ്ഞെടുപ്പിലേത് പോലെ വിഎസിന്റെ പിന്തുണ യെച്ചൂരി പക്ഷത്തിന് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
ബംഗാളിലെ ജനങ്ങള്‍ അവിടത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുമ്പോള്‍ അത്തരം അനുഭവം ഇല്ലാത്ത കേരളത്തില്‍ നിന്ന് വ്യത്യസ്ത നിലപാടുണ്ടാകുമെന്ന് വിഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications