കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തതയില്ലാതെ സിപിഎം; കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് കാരാട്ട് പക്ഷം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: രാഷ്ട്രീയ അടവുനയം അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്ത വരുത്താതെ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറക്കം. പാര്‍ലമെന്റിന് അകത്തും പുറത്തും സഹകരണവേണ്ടന്ന നിര്‍ദ്ദേശം ഒഴിവാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ധാരണകള്‍ വേണമോയെന്നതില്‍ വ്യക്തത വരുത്താനായില്ല. കോണ്‍ഗ്രസുമായി ധാരണകള്‍ വേണ്ടെന്നതാണ് അടവുനയം മുന്നോട്ട് വക്കുന്നത് പ്രകാശ് കാരാട്ട് പക്ഷം പറയുമ്പോള്‍ സഹകരണത്തെ എതിര്‍ക്കുന്നില്ലെന്നാണ് യെച്ചൂരി പക്ഷത്തിന്റെ വാദം. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിപിഎമ്മില്‍ വീണ്ടും രൂക്ഷമാകും.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ കോണ്‍ഗ്രസിന് പിന്‍ന്തുണ നല്‍കുകയും തിരിച്ച് പിന്‍ന്തുണ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിലവില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഇരുകൂട്ടരും അധികാരം പങ്കിടുന്നുമുണ്ട്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ഘടകം പ്രാദേശിക അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാല്‍ അത് പാര്‍ട്ടി ലൈനിന് വിരുദ്ധമാകും.

prakash karat

കഴിഞ്ഞ കൊല്‍ക്കത്ത പ്ലീനത്തില്‍ കോണ്‍ഗ്രസുമായി ഒരു ധാരണയോ സഖ്യമോ വേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ആ ലൈനിന് വിരുദ്ധമായാണ് ബംഗാള്‍ ഘടകം അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തിന് അടുത്തെത്തിയാല്‍ ബിജെപി പ്രതിരോധിക്കുന്നതിനായി സ്വാഭാവികമായും 'പൊതു മിനിമം പരിപാടി' മുന്‍ പിന്‍ന്തുണക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പാര്‍ട്ടി ലൈനിന്‍ വിരുദ്ധമാകും പിന്‍ന്തുണ.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ ധാരണകള്‍ വേണമോ വേണ്ടയോ എന്നതില്‍ കൃത്യമായ വ്യക്ത നല്‍കാന്‍ അടവു നയത്തിന് കഴിയാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമാകുക. രാഷ്ട്രീയ അടവും നയത്തെ കുറിച്ച വിശദീകരിച്ച പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വാക്കുകളും ഇതു വ്യക്തമാക്കുന്നതായിരുന്നു. കോണ്‍ഗ്രസുമായി സഹകരണം വേണ്ടതില്ലെന്നതാണ് അടവു നയത്തില്‍ വ്യക്തമാക്കുന്നതെന്ന് ബൃന്ദ പറഞ്ഞപ്പോള്‍. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ടെന്ന് മാത്രമാണ് കരട് മുന്നോട്ട് വെക്കുന്നതെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വാദം. സമ്മേളനം അവസാനിക്കുന്നതിനുമുന്‍പ് തന്നെ കരടിലെ അവ്യക്ത മുന്‍ നിര്‍ത്തി തുടങ്ങിയ തര്‍ക്കങ്ങള്‍ വലിയ പ്രതിസന്ധിയാകും വരും നാളുകളില്‍ സിപിഎമ്മില്‍ സൃഷ്ടിക്കുക.

അതേസമയം, ഇന്നലെ നടന്ന സംഘടന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്കുള്ള മറുപടി രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കും. തുടര്‍ന്ന് പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയുടെ തെരഞ്ഞെടുപ്പ്. ഇതിന് ശേഷം ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. അവസാന ദിവസമായ ഇന്ന് ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. പുതിയ ജനറല്‍ സെക്രട്ടറി പൊതു സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

English summary
cpm couldn't get clarity on alliance with cpm; karat wing will not accept congress relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X