കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തലച്ചു വന്ന കർഷക പ്രതിഷേധത്തിന് മുന്നിൽ കേന്ദ്ര സർക്കാർ ഭയന്നെന്ന് സിപിഎം

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തേക്കുളള കർഷക മാർച്ച് കണ്ട് കേന്ദ്ര സർക്കാർ ഭയന്നെന്ന് സിപിഎം. ആർത്തലച്ചുവരുന്ന കർഷക പ്രതിഷേധത്തിനു മുന്നിൽ കേന്ദ്രസർക്കാർ ആദ്യ തോൽവി ഏറ്റുവാങ്ങി. ദില്ലിയിലേക്ക് മാർച്ചിനെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനത്തിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകേണ്ടിവന്നിരിക്കുന്നു. ദില്ലിയിൽ പ്രവേശിക്കാനും കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും പോലീസിന് സമ്മതിക്കേണ്ടിവന്നു എന്നത് കേന്ദ്രസർക്കാർ സമരത്തിന് മുന്നിൽ ഭയന്നു എന്നതിന് തെളിവാണ്.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. എന്നാല്‍ കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന് നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും കര്‍ഷകര്‍ സമരവുമായി സധൈര്യം മുന്നോട്ടു പോയി.

cpm

കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ട്രക്കും കണ്ടെയ്‌നറുകളുമായി പൊലീസ് പ്രതിഷേധക്കാരെ ദില്ലിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചപ്പോഴൊക്കെയും കര്‍ഷകര്‍ നിശ്ചയദാർഢ്യത്തോടെ ഇവ തള്ളിമാറ്റി മുന്നോട്ടു നീങ്ങുകയായിരുന്നു. രാജ്യത്തിന്റെ യഥാർത്ഥ അവകാശികളായ കർഷക വർഗത്തിൻ്റെ ശബ്ദത്തിന് ചെവികൊടുക്കാതെ ഒരു ഏകാധിപതിക്കും മുന്നോട്ടു പോകാനാവില്ല എന്ന തിരിച്ചറിവ് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നത് നല്ലതാണ് എന്നും സിപിഎം മുന്നറിയിപ്പ് നൽകി.

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ സ. ഹനൻ മൊല്ല അടക്കം വിവിധ കർഷക സംഘടനകളിലെ നേതാക്കൾ ഇന്ന് ദില്ലിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഭരണകൂടത്തിന്റെ എല്ലാ അടിച്ചമര്‍ത്തലും അതിജീവിച്ചാണ് കര്‍ഷകന്‍ ഡല്‍ഹി ലക്ഷ്യമിട്ട് വന്നുചേര്‍ന്നിരിക്കുന്നത്. കൃഷിക്കാരന്റെ കണ്ണീരൊപ്പുന്നതിന് പകരം കര്‍ഷക വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുമെന്നാണ് മോഡി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ അത്യന്തം അപലപനീയമാണ്. ഇന്ത്യയിലെ കര്‍ഷകര്‍ ഇതിന്റെ മുന്നില്‍ തോറ്റ് മടങ്ങില്ലെന്ന് മോഡി സർക്കാർ മനസിലാക്കണമെന്നും സിപിഎം

English summary
CPM extends support to farmers Delhi Chalo march for repealing farm laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X