കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിയന്തിരാവസ്ഥ നേരിട്ടിട്ടുണ്ട്; ഇതും പരാജയപ്പെടുത്തും'; രാഷ്ട്രീയ പകപോക്കലെന്ന് സീതാറാം യെച്ചൂരി

Google Oneindia Malayalam News

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പ്രതി ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് സിപിഎം ദേശിയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. നടപടിയില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരിച്ച് യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്. ദില്ലി പൊലീസിന്റേത് കരുതി കൂട്ടിയുള്ള രാഷ്ട്രീയ വേട്ടയാടല്‍ ആണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന്റെ വിശീകരണം അംഗീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

'പാർട്ടി സെക്രട്ടറിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിച്ചവരെ ഒന്നും ചെയ്തിട്ടില്ല.. എന്ന മട്ടിലാവരുത്''പാർട്ടി സെക്രട്ടറിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിച്ചവരെ ഒന്നും ചെയ്തിട്ടില്ല.. എന്ന മട്ടിലാവരുത്'

 കുറ്റപത്രം

കുറ്റപത്രം

കഴിഞ്ഞ ദിവസമായിരുന്നു സീതാറാം യെച്ചൂരിയടക്കം 9 പേര്‍ക്ക് ദില്ലി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ദില്ലി പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പൗരത്വഭേദഗതി നിയമം മുസ്ലീം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി കേന്ദ്രസര്‍ക്കാരില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമമുണ്ടായതായും കുറ്റപത്രത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

9 പേര്‍

9 പേര്‍

സീതാറാം യെച്ചൂരിക്ക് പുറമേ യോഗേന്ദ്രയാദവ്, ജയതി ഗോഷ്, ദില്ലി സര്‍വ്വകലാശാല അധ്യാപകന്‍ അപൂര്‍വ്വാനന്ദ, രാഹുല്‍ റോയ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍ കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന പേരില്‍ ആരുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് ദില്ലി പൊലീസിന്റെ വാദം.

അധികാരം ദുരുപയോഗം

അധികാരം ദുരുപയോഗം

എന്നാല്‍ സംഭവത്തില്‍ സീതാറാംയെച്ചൂരിയുടെ പ്രതികരണം ഇങ്ങനെ.' ദില്ലി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. അവരുടെ നിയമവിരുദ്ധമായ നടപടികള്‍ ബിജെപിയുടെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിന്റെ ഫലമാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ അവര്‍ ഭയപ്പെടുന്നു. പ്രതിപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അവര്‍ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇതും പരാജയപ്പെടുത്തും

ഇതും പരാജയപ്പെടുത്തും

പാര്‍ലമെന്റിലും മാധ്യമങ്ങളുടെ മുന്നിലും വിവരാവകാശ നിയമങ്ങളിലുമെല്ലാം കേന്ദ്രസര്‍ക്കാര്‍ ചോദ്യങ്ങളെ ഭയപ്പെടുകയാണ്. പ്രധാനമന്ത്രി ഒൃരു പത്രസമ്മേളനം വിളിക്കാനോ സ്വകാര്യഫണ്ടുകളെ കുറിച്ച് വിവരാവകാശങ്ങള്‍ക്ക് മറുപടി നല്‍കാനോ സ്വന്തചം ബിരുദം കാണിക്കാനോ പോലും തയ്യാറാവുന്നില്ല. അധികാരം ദുരുപയോഗം ചെയ്യുന്നതിലൂടെ രാഷ്ട്രീയ എതിര്‍പ്പിനെ നിശബ്ദമാക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. അടിയന്തിരാവസ്ഥ നേരിട്ടിട്ടുണ്ട്. ഇതും പരാജയപ്പെടുത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

 ഇതേ തന്ത്രം

ഇതേ തന്ത്രം

നിലവില്‍ കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന പേരില്‍ ദില്ലി പൊലീസ് ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല. അതേസമയം ഭീമ കൊറേഗാവ് കേസിലും ഇതേ തന്ത്രമാണ് പൊലീസ് പ്രയോഗിച്ചതെന്ന് സീതാറാം യെച്ചൂരി പറയുന്നു.ആദ്യം മൊഴിയില്‍ പേരുകള്‍ ഉള്‍പ്പെടുത്തുകയും പിന്നീട് പ്രതികളാക്കി കൊണ്ടുള്ള ഉത്തരവ് കീഴ്‌കോടതിയില്‍ നിന്ന് സമ്പാദിക്കുകയുമാണ് തന്ത്രമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

സ്ഥിരം സമീപനം

സ്ഥിരം സമീപനം

ജനകീയ സമരങ്ങളെ എത്തരത്തിലാണ് കലാപവുമായി ബന്ധപ്പെടുത്താന്‍ കഴിയുക. യഥാര്‍ത്ഥ കലാപകാരികള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരാണെന്നും അവര്‍ക്കെതിരെ ദില്ലി പൊലീസ് എന്ത് നടപടിയാണ് ഇതുവരെ എടുത്തതെന്നും ദില്ലി പൊലീസ് എന്താണ് ഇതുവരെ അന്വേഷിച്ചതെന്നും കലാപങ്ങളുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ സ്ഥിരം സമീപനം ഇതാണെന്നും യെച്ചൂരി വ്യക്തമാക്കി.

English summary
CPM General secretary Sitaram Yechury reaction on delhi riot charge sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X