ഭരിക്കാൻ കാഴ്ച വേണ്ട; തെളിയിച്ച് തമിഴ്നാട് സിപിഎം; ജില്ലാ സെക്രട്ടറിയായി ഭാരതി അണ്ണ
ഭരിക്കാൻ കാഴ്ച വേണ്ട; തെളിയിച്ച് തമിഴ്നാട് സിപിഎം; ജില്ലാ സെക്രട്ടറിയായി ഭാരതി അണ്ണ
ചെന്നൈ: കാഴ്ചശക്തിയില്ലാത്ത വ്യക്തിക്ക് പ്രഥമ സ്ഥാനം നൽകി തമിഴ്നാട് സിപിഎം. കാഴ്ചയില്ലാത്ത ബി.എസ് ഭാരതി അണ്ണയെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇദ്ദേഹം ഒരു അഭിഭാഷകനാണ്. ചെങ്കല്‍പ്പേട്ട് സിപിഎം ജില്ലാ ഘടകം ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.
ഇതോടെ തമിഴ്നാട് സിപിഎം രാഷ്ട്രീയ പാർട്ടിയിൽ മറ്റൊരു ചരിത്രം പിറക്കുകയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും ഇതൊരു മാതൃക കാഴ്ചയാവുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു തീരുമാനം ആദ്യമായാണ് എന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.

മൂന്ന് വയസ്സ് മുതൽ ആണ് അണ്ണായ്ക്ക് കാഴ്ച ശക്തി കുറഞ്ഞു വന്നിരുന്നു. എസ് എഫ് ഐ യിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ ജീവിതം തുടങ്ങിയ വ്യക്തിയാണ് അണ്ണ. ഇദ്ദേഹം പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. സി പി എം പാര്‍ട്ടിയിൽ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം.
പാർട്ടി പ്രതിസന്ധികളിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിരുന്നു. തുടർന്ന് 2014 - ല്‍ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടമാവുകയും ചെയ്തു. എന്നാല്‍ , കാഴ്ച ശക്തി നഷ്ടപ്പെട്ടതിന് പിന്നാലെ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. അതേ സമയം, പാർട്ടിയുടെ നിലപാടിനെ പ്രശംസിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തി












Click it and Unblock the Notifications