കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി ഭവന്‍ 'പാകിസ്താനി ഓഫീസ്' ആക്കി...സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിവാദത്തിന് പിറകേ ദില്ലിയിലെ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം. സംഘപരിവാര്‍ ആണ് ആക്രമണത്തിന് പിറകിലെന്ന് സിപിഎം ആരോപിച്ചു. പാര്‍ട്ടി ഓഫീസീലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അക്രമികളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെറുത്തു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സിപിഎം ഓഫീസ് ആക്രമിയ്ക്കുന്നതിലേയ്ക്ക് നയിച്ചിട്ടുള്ളത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നോക്കി നില്‍ക്കുമ്പോഴായിരുന്നു പാര്‍ട്ടി ഓഫീസിന് നേര്‍ക്കുള്ള ആക്രമണം.

കരി ഓയില്‍

കരി ഓയില്‍

കരി ഓയിലുമായി മൂന്ന് യുവാക്കളാണ് സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസ് ആയ ഏകെജി ഭവനില്‍ എത്തിയത്. തുടര്‍ന്നായിരുന്നു അതിക്രമം.

പാകിസ്താനി ഓഫീസ്

പാകിസ്താനി ഓഫീസ്

സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡില്‍ കരി ഓയില്‍ കൊണ്ട് 'പാകിസ്താനി ഓഫീസ്' എന്നെഴുതി. തുടര്‍ന്ന് സിപിഎമ്മിനെതിരെ മുദ്രാവാക്യം വിളിച്ചു.

കല്ലേറ്?

കല്ലേറ്?

പ്രതിഷേധവുമായെത്തിയ യുവാക്കള്‍ പാര്‍ട്ടി ഓഫീസിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചുവെന്നും പാര്‍ട്ടി ഓഫീസിലേയ്ക്ക് കല്ലെറിഞ്ഞുവെന്നും സിപിഎം ആരോപിയ്ക്കുന്നുണ്ട്.

സിപിഎം ഇന്ത്യവിടുക

സിപിഎം ഇന്ത്യവിടുക

രാജ്യജ്രോഹികളായ സിപിഎമ്മുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്.

 യെച്ചൂരി നോക്കിനില്‍ക്കെ

യെച്ചൂരി നോക്കിനില്‍ക്കെ

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഓഫീസിന് മുന്നില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കവെയാണ് സംഭവം നടന്നത്.

ആം ആദ്മി സേന?

ആം ആദ്മി സേന?

സംഭവ സ്ഥലത്ത് വച്ച് തന്നെ സുശാന്ത് എന്ന അക്രമിയെ സിപിഎം പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് കീഴടങ്ങി. താന്‍ ആം ആദ്മി സേന പ്രവര്‍ത്തകനാണെന്നാണ് പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.

കേസ് ഇല്ലേ...

കേസ് ഇല്ലേ...

സംഭവം നടന്ന് ഏറെ നേരമായിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാം

സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന് നേര്‍ക്ക് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍.

English summary
CPM headquarters in Delhi defaced, leaders says rattled Sangh behind attack. A group of youths today tried to vandalise the CPI(M) headquarters here as the police detained one of them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X