കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

Google Oneindia Malayalam News

കൊല്‍ക്കത്ത: സമീപകാലം വരെ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു സിപിഎമ്മിന്. ഒമ്പത് വര്‍ഷം മുമ്പ് പശ്ചിമ ബംഗാളിലെ ഭരണം നഷ്ടമായി. പിന്നീട് ത്രിപുരയും പോയി. ബാക്കിയുള്ളത് കേരളം മാത്രമാണ്. ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂലിന് മുന്നിലാണ് സിപിഎം അടയറവ് പറഞ്ഞത്.

രണ്ടുതവണ മികച്ച വിജയം നേടിയ മമതയയുടെ ഭരണം ബംഗാള്‍ ജനതയ്ക്ക് മടുത്തോ? തങ്ങളുടെ രാഷ്ട്രീയ ഭാവി എന്ത് എന്നൊക്കെ അറിയാന്‍ സിപിഎം ബംഗാളില്‍ ആഭ്യന്തര സര്‍വ്വെ സംഘടിപ്പിച്ചു. സര്‍വ്വെ കഴിഞ്ഞപ്പോള്‍ സിപിഎമ്മിന് കിട്ടിയത് ആശ്ചര്യപ്പെടുത്തുന്ന കണക്കുകളാണ്. ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടിരിക്കുന്നു...

എക്കാലത്തേക്കാളും കുറഞ്ഞു

എക്കാലത്തേക്കാളും കുറഞ്ഞു

യുവാക്കള്‍ക്കിടയില്‍ സിപിഎമ്മിനുള്ള സ്വാധീനം എക്കാലത്തേക്കാളും കുറഞ്ഞിരിക്കുന്നുവെന്ന് സര്‍വ്വെയില്‍ കണ്ടെത്തി. മമത ബാനര്‍ജി അധികാരത്തിലെത്തുംവരെ 34 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് സിപിഎം. രണ്ടുവര്‍ഷം മുമ്പ് അവര്‍ക്ക് പ്രതിപക്ഷത്തിന്റെ റോളും ഇല്ലാതായി.

ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല

ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല

ഭരണം തൃണമൂല്‍ കോണ്‍ഗ്രസിനും പ്രധാന പ്രതിപക്ഷ പദവി ബിജെപിക്കും നല്‍കിയിരിക്കുകയാണ് ബംഗാള്‍ ജനത. യുവജനങ്ങള്‍ക്ക് സിപിഎമ്മിനോട് തീരെ താല്‍പ്പര്യമില്ലെന്ന് സര്‍വെയില്‍ തെളിഞ്ഞിരിക്കുന്നു. മാത്രമല്ല, യുവാക്കള്‍ തൃണമൂലിലും ബിജെപിയിലുമാണ് ആകൃഷ്ടരായിരിക്കുന്നത്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

18നും 31നുമിടയില്‍ പ്രായമുള്ളവരില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നു എന്നാണ് സര്‍വ്വെയില്‍ തെളിഞ്ഞ പ്രധാന കാര്യം. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പാര്‍ട്ടിയുടെ കെട്ടുറപ്പ് പരിശോധിച്ച സിപിഎമ്മിന് അപ്രതീക്ഷിതമായ കണക്കാണ് ലഭിച്ചിരിക്കുന്നത്.

നേരിട്ടുള്ള പോരാട്ടം

നേരിട്ടുള്ള പോരാട്ടം

രണ്ടാം മമതാ ബാനര്‍ജി സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം മെയ് മാസത്തില്‍ അവസാനിക്കും. അതിന് മുന്നോടിയായി നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാകും നടക്കാനിരിക്കുന്നത് എന്നാണ് സിപിഎം നടത്തിയ സര്‍വ്വെയില്‍ തെളിഞ്ഞത്.

അമ്പേ പരാജയം

അമ്പേ പരാജയം

തൃണമൂലിനെയും ബിജെപിയെയും എതിര്‍ക്കുന്ന ബംഗാളിലെ പാര്‍ട്ടികളാണ് സിപിഎമ്മും കോണ്‍ഗ്രസും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ന പോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇവര്‍ സഖ്യം ചേര്‍ന്ന് ജനവിധി തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. സഖ്യം രൂപീകരിച്ചതിനാല്‍ സിപിഎമ്മിന് നേരിയ പ്രതീക്ഷയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും സിപിഎം ജയിച്ചിരുന്നില്ല.

ബിജെപിയിലേക്ക് ഒഴുക്ക്

ബിജെപിയിലേക്ക് ഒഴുക്ക്

ബിജെപിയിലേക്ക് യുവജനങ്ങള്‍ കൂട്ടത്തോടെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഇതില്‍ കൂടുതലും സിപിഎമ്മില്‍ നിന്നാണ് എത്തുന്നത്. പാര്‍ട്ടിയില്‍ അടുത്തിടെ ചേര്‍ന്നവരില്‍ 90 ശതമാനവും യുവാക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

തൃണമൂലും യുവാക്കള്‍ക്ക് പിന്നാലെ

തൃണമൂലും യുവാക്കള്‍ക്ക് പിന്നാലെ

യുവാക്കളെ ആകര്‍ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബംഗ്ലാര്‍ ജുബോ ശക്തി എന്ന പേരില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുകയാണ് തൃണമൂല്‍. ആറ് ലക്ഷം യുവാക്കള്‍ ഇതില്‍ എന്‍ട്രോള്‍ ചെയ്തുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു. മമതക്ക് ശേഷം പാര്‍ട്ടിയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന അനന്തരവനാണ് യുവാക്കളെ ആകര്‍ഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.

8000 പേര്‍ നഷ്ടം

8000 പേര്‍ നഷ്ടം

അടുത്തിടെ അംഗത്വം പുതുക്കല്‍ നടത്തിയിരുന്നു സിപിഎം. 8000 അംഗങ്ങള്‍ കുറഞ്ഞു. നിലവില്‍ 160485 അംഗങ്ങളാണുള്ളതെന്ന് പാര്‍ട്ടി രേഖ വ്യക്തമാക്കുന്നു. 2011ലെ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന് മൂന്ന് ലക്ഷത്തിലധികം പ്രവര്‍ത്തകരുണ്ടായിരുന്നു. 2015ല്‍ ഇത് 2.56 ലക്ഷമായി. 2018ല്‍ 1.96 ലക്ഷമായി കുറഞ്ഞു. ഇപ്പോള്‍ 1.60 ലക്ഷമായി.

സിപിഎം പദ്ധതി പൊളിഞ്ഞു

സിപിഎം പദ്ധതി പൊളിഞ്ഞു

പാര്‍ട്ടി വിടുന്നവരുടെ കണക്കുകള്‍ എടുത്തപ്പോള്‍ കൂടുതലും യുവജനങ്ങളാണ്. 31 വയസിന് താഴെയുള്ളവരാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. 2015ല്‍ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് പലപ്പോഴായി ശേഖരിച്ച ഡാറ്റകള്‍ നല്‍കുന്ന ചിത്രം നേരെ മറിച്ചാണ്.

സിപിഎം പരിപാടിയില്‍ ജനസാന്നിധ്യം കൂടിയിരുന്നു, പക്ഷേ...

സിപിഎം പരിപാടിയില്‍ ജനസാന്നിധ്യം കൂടിയിരുന്നു, പക്ഷേ...

പുതിയ പാര്‍ട്ടി രേഖ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സിപിഎം നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. സിഎഎ വിരുദ്ധ സമരത്തില്‍ സിപിഎമ്മിനൊപ്പം വന്‍ ജനക്കൂട്ടമായിരുന്നു. കൊറോണ, ഉംഫുന്‍ ചുഴലിക്കാറ്റ് ദുരന്ത വേളയില്‍ പാര്‍ട്ടി റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് സഹായിച്ചില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം ദി വയറിനോട് പ്രതികരിച്ചു.

താരതമ്യം ചെയ്യരുത്

താരതമ്യം ചെയ്യരുത്

ബിജെപിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും അംഗങ്ങളുടെ കണക്കുമായി സിപിഎമ്മിന്റേത് താരതമ്യം ചെയ്യരുത്. ഒരാള്‍ക്ക് സിപിഎമ്മില്‍ അംഗത്വം വേഗത്തില്‍ നല്‍കുകയില്ല. മിസ്ഡ് കോളില്‍ അംഗത്വം നല്‍കുകയാണ് ബിജെപി. തൃണമൂലും ഏകദേശം അതേ രീതിയാണ് തുടരുന്നത്. ഗ്രൂപ്പ് മെംബറും കാന്‍ഡിഡേറ്റ് മെംബറുമായി പ്രവര്‍ത്തിച്ചതിന് ശേഷം തങ്ങള്‍ അംഗത്വം നല്‍കൂ. അതിന് സമയം പിടിക്കുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു.

കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍

English summary
CPM Internal assessment Reveals Youth in Bengal Are attracted to BJP, TMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X