കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിലെ കെ സുരേന്ദ്രന്‍? സഹകരണബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം!

  • By Kishor
Google Oneindia Malayalam News

സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ പരാതി. ഞെട്ടിയോ, ഞെട്ടാന്‍ വരട്ടെ. കേരളത്തിലെ കാര്യമല്ല. പശ്ചിമ ബംഗാളിലെ കാര്യമാണ്. സി പി എമ്മിന്റെ എം പിയായ മുഹമ്മദ് സലിം ആണ് പശ്ചിമ ബംഗാളിലെ സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചതായി ആരോപിക്കുന്നത്.

Read Also: കേരളത്തിലെ സഹകരണ ബാങ്കില്‍ 36000 കോടി കള്ളപ്പണം? അപ്പോള്‍ ഇതായിരുന്നോ തോമസ് ഐസക്കിന്റെ പ്രശ്‌നം?

സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമേ ഇല്ല എന്ന് കേരളത്തിലെ സി പി എം പറയുമ്പോഴാണ് ബംഗാളിലെ കാര്യത്തില്‍ അതേ പാര്‍ട്ടിയുടെ എം പി വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പറയുന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രനോടാണ് സോഷ്യല്‍ മീഡിയ മുഹമ്മദ് സലിമിനെ ഉപമിക്കുന്നത്.

എവിടെയാണ് കള്ളപ്പണം

എവിടെയാണ് കള്ളപ്പണം

ബംഗാളിലെ സഹകരണ ബാങ്കുകളില്‍ വന്‍ കള്ളപ്പണ നിക്ഷേപമുണ്ട് എന്ന് കാണിച്ചാണ് സി പി എം പോളിറ്റ് ബ്യൂറോ നേതാവായ മുഹമ്മദ് സലിം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ പിറ്റേന്ന് ബംഗാളിലെ റായ്ഗഞ്ച് സഹകരണ ബാങ്കില്‍ 68 കോടിയുടെ അനധികൃത നിക്ഷേപം നടന്നു എന്നാണ് നേതാവിന്റെ പരാതി.

അരുണ്‍ ജെയ്റ്റ്‌ലിക്ക് ഒരു വടി

അരുണ്‍ ജെയ്റ്റ്‌ലിക്ക് ഒരു വടി

കേരളത്തിലെ സഹകരണ ബാങ്കുകളിലും സമാനമായ നിക്ഷേപങ്ങളുണ്ട് എന്നാണ് കെ സുരേന്ദ്രന്‍ അടക്കമുള്ള ഇവിടത്ത ബി ജെ പി നേതാക്കള്‍ പറയുന്നത്. 500, 1000 രൂപ നോട്ടുകള്‍ മാറ്റി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളത്തിലെ സി പി എം നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ ഇത് നിരാകരിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സഹായമകമാകുന്ന വാദമാണിത്.

എന്താണ് നിലപാട് മാറ്റത്തിന് കാരണം

എന്താണ് നിലപാട് മാറ്റത്തിന് കാരണം

മറ്റ് പല കാര്യങ്ങളിലും എന്ന പോലെ കേരളത്തിലെ സി പി എമ്മിന്റെ അഭിപ്രായമല്ല ബംഗാളിലെ സി പി എമ്മിന് കള്ളപ്പണത്തിന്റെ കാര്യത്തിലും ഉളളത്. ഇതിന് കാരണം വളരെ ലളിതമാണ്. കേരളത്തില്‍ ഭൂരിഭാഗം സഹകരണ ബാങ്കുകളും ഭരിക്കുന്നത് സി പി എമ്മാണ്. എന്നാല്‍ മുമ്പ് സി പി എം ഭരിച്ചിരുന്ന പല ബാങ്കുകളും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത് കഴിഞ്ഞു.

സഹകരണബാങ്കില്‍ കള്ളപ്പണം

സഹകരണബാങ്കില്‍ കള്ളപ്പണം

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 36,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നാണ് പറയപ്പെടുന്നത്. 30,000 കോടി രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളില്‍ ഉള്ളതായി ഇന്‍കം ടാക്സ് തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മതിയായ രേഖയോ പാന്‍കാര്‍ഡോ പോലും ഇല്ലാതെ കോടിക്കണക്കിന് രൂപയാണത്രെ സഹകരണ ബാങ്കുകളില്‍ ഉള്ളത്.

 സഹകരണബാങ്കുകള്‍ പെടുമോ

സഹകരണബാങ്കുകള്‍ പെടുമോ

കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കുകള്‍ കുടുങ്ങുമെന്ന് ഇന്‍കംടാക്സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ വാങ്ങിവെച്ച പണം ബാങ്കുകളിലുണ്ട്. സഹകരണ ബാങ്കുകളുടെ കൈവശമുള്ള നോട്ടുകള്‍ സ്വാഭാവികമായും 500, 1000 ആയിരിക്കും. ഇവ മാറ്റിയെടുക്കാന്‍ മറ്റ് ബാങ്കുകളില്‍ പോകുമ്പോള്‍ ഈ പണത്തിന്റെ ഉറവിടവും സഹകരണ ബാങ്കുകള്‍ കാണിക്കേണ്ടി വരും.

ബിജെപിയുടെ ആവശ്യം

ബിജെപിയുടെ ആവശ്യം

സഹകരണ ബാങ്കുകളിലെ കണക്കുകള്‍ ആദായ വകുപ്പ് പരിശോധിക്കണം. കള്ളപ്പണമുണ്ടോ എന്ന് മാത്രമാണ് പരിശോധന എന്നാണ് അറിയുന്നത്. നിയമപരമായാണ് ട്രാന്‍സാക്ഷനെങ്കില്‍ എന്തിന് പേടി. - ഇതാണ് പരിശോധനയെ പിന്തുണക്കുന്ന ബി ജെ പി നേതാക്കള്‍ ചോദിക്കുന്നത്. സഹകരണ ബാങ്കുകളില്‍ പരിശോധനയേ വേണ്ട എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം. ഇന്‍കംടാക്സിനെ പരിശോധിക്കാന്‍ അനുവദിക്കുന്നില്ല. വിവരങ്ങളും നല്‍കുന്നില്ല എന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.

English summary
CPM MP Mohammad Salim accused Trinamul of parking black money in cooperative bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X