കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ കോളെടുത്ത സിപിഎം നേതാവിനും കിട്ടി ബിജെപി അംഗത്വം

  • By Mithra Nair
Google Oneindia Malayalam News

ഭുവനേശ്വര്‍: അറിഞ്ഞോ സിപിഎം നേതാവിനും കിട്ടി ബിജെപി അംഗത്വം തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുത്ത സിപിഎം നേതാവിനാണ് ബിജെപി അംഗത്വം കിട്ടിയത്. ഒഡീഷയിലെ മുതിര്‍ന്ന സിപിഎം നേതാവ് ജനാര്‍ദ്ദനന്‍ പതിയ്ക്കാണ് ഇങ്ങോട്ട് വന്ന കോളിലൂടെ ബിജെപിയുടെ പ്രാഥമികാംഗത്വം ലഭിച്ചത്.

തനിക്കൊരു കോള്‍ ലഭിച്ചെന്നും ഫോണ്‍ എടുത്തയുടനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിലേക്കു സ്വാഗതം എന്ന റെക്കോര്‍ഡ് ചെയ്യപ്പെട്ട സന്ദേശമാണ് ലഭിച്ചതെന്നും കോള്‍ അവസാനിപ്പിച്ചതിനു ശേഷം ബിജെപിയിലേക്ക് സ്വാഗതം ചെയ്തുള്ള മെസേജ് ലഭിച്ചെന്നും പാതി പറഞ്ഞു.

mobile.jpg

ബിജെപിയുടെ മിസ്ഡ് കോള്‍ അംഗത്വ ക്യാമ്പെയിനാണ് പതിയ്ക്ക് വിനയായത്. ഒരു ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിക്കുന്നതിലൂടെ അംഗത്വം നല്‍കുന്ന ക്യാമ്പെയിനാണ് ബിജെപി നടപ്പിലാക്കിയിരുന്നത്. ഈ ക്യാമ്പെയിനിലൂടെ ലോകത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി മാറിയിരുന്നു.

ബിജെപി അംഗത്വം അടിച്ചേല്‍പിക്കുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പതി പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

English summary
As veteran CPM leader from Orissa Janardan Pati was gearing up for his crucial party congress in Visakhapatnam, scheduled later this month, he received a call from an unknown number on the evening of March 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X