കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് തകർച്ചയ്ക്ക് പിന്നാലെ ത്രിപുരയിൽ സിപിഎമ്മിന് ഞെട്ടൽ! പ്രമുഖ നേതാവ് ബിജെപിയിൽ ചേർന്നു

Google Oneindia Malayalam News

ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തകര്‍ന്നടിഞ്ഞ സിപിഎം പുതിയ പ്രതിസന്ധിയില്‍. പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ബിജെപിയിലേക്ക് ചേക്കേറുന്നതാണ് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. അംബാസ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനും സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാവുമായ ചന്ദന്‍ ഭൗമിക് ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുന്നത്.

കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്.. ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല.. ട്രോളി ജയശങ്കർകരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്.. ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല.. ട്രോളി ജയശങ്കർ

അംബാസയില്‍ വെച്ച് സംഘടിപ്പിക്കുന്ന യോഗത്തില്‍ ചന്ദന്‍ ഭൗമികിന് ബിജെപി അംഗത്വം നല്‍കും. ബിജെപി ജില്ലാ അധ്യക്ഷന്‍ പരിമാള്‍ ദേബര്‍മ്മ, ബിജെപി എംപിമാരായ രേബതി ത്രിപുരയും പ്രതിമ ഭൗമിക്കും പരിപാടിയില്‍ പങ്കെടുക്കും. ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് അംബാസ നിയമസഭാ മണ്ഡലത്തില്‍ ആയിരുന്നു.

bjp

സിപിഎമ്മിന്റെ രണ്ട് ലോക്‌സഭാ സീറ്റുകളാണ് ഇക്കുറി ബിജെപി പിടിച്ചെടുത്തത്. അതിലുപരി രണ്ട് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ സാധിച്ചില്ല എന്നത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് രണ്ട് മണ്ഡലങ്ങളിലും രണ്ടാമത് എത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ പ്രതിമ ഭൗമികും ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ രേബതി ത്രിപുരയുമാണ് വിജയിച്ചത്. ത്രിപുര വെസ്റ്റില്‍ സിപിഎം സിറ്റിംഗ് എംപി ശങ്കര്‍ പ്രസാദ് ദത്തയും ത്രിപുര ഈസ്റ്റില്‍ സിറ്റിംഗ് എംപിയായ ജിതേന്ദ്ര ചൗധരിയുമാണ് വീണ്ടും ജനവിധി തേടിയത്. ശങ്കര്‍ പ്രസാദ് മേത്ത 83903 വോട്ടുകള്‍ നേടി മൂന്നാമത് ആയപ്പോള്‍ ജിതേന്ദ്ര ചൗധരി 122633 വോട്ടുകള്‍ നേടി കോണ്‍ഗ്രസിനും പിന്നില്‍ പോയി.

English summary
CPM leader Chandan Bhoumik joined BJP in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X