കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി കശ്മീരിലേക്ക് തന്നെ മടങ്ങി, വീണ്ടും കസ്റ്റഡിയിലോ?

Google Oneindia Malayalam News

ശ്രീനഗര്‍: പത്ത് ദിവസം ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിഞ്ഞ ശേഷം സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി കശ്മീരിലേക്ക് മടങ്ങി. മുന്‍ കശ്മീര്‍ എംഎല്‍എയായ 72കാരനായ തരിഗാമി സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ദില്ലിയിലെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയ പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തില്‍ തരിഗാമിയും ഉണ്ടായിരുന്നു.

35 ദിവസമാണ് തരിഗാമി വീട്ടുതടങ്കലില്‍ കഴിഞ്ഞത്. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കശ്മീരില്‍ പോകാനും തരിഗാമിയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി യെച്ചൂരിയോട് നിര്‍ദേശിച്ചു.

cpm

തരിഗാമിയുടെ ആരോഗ്യ സ്ഥിതി മോശമാണ് എന്നുളള യെച്ചൂരിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് തരിഗാമിയെ ദില്ലിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. കശ്മീരില്‍ തിരിച്ചെത്തിയ സിപിഎം നേതാവിനെ വീണ്ടും ഭരണകൂടം കസ്റ്റഡിയിലെടുത്തോ എന്ന വിവരം വ്യക്തമല്ല. തിരികെ പോകാന്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി തരിഗാമിയെ അനുവദിച്ചത്.

കഴിഞ്ഞ ദിവസം യെച്ചൂരിയോടൊപ്പം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കശ്മീരിന്റെ അവസ്ഥ സംബന്ധിച്ച് തരിഗാമി വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നുണക്കഥകള്‍ മാത്രമാണ് കശ്മീരില്‍ നിന്നും പുറത്ത് വരുന്നത് എന്നും രാജ്യം കശ്മീരി ജനതയെ കേള്‍ക്കണമെന്നും അവര്‍ ഇഞ്ചിഞ്ചായി മരിച്ച് കൊണ്ടിരിക്കുകയാണ് എന്നും തരിഗാമി പറഞ്ഞു. ഫറൂഖ് അബ്ദുളള തീവ്രവാദിയല്ലെന്നും താന്‍ വിദേശി അല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ തരിഗാമി തുറന്നടിച്ചു. കശ്മീരിനെ ഒപ്പം ചേര്‍ത്ത് കൊണ്ട് പോകണമെന്നും കേന്ദ്രത്തോട് തരിഗാമി ആവശ്യപ്പെട്ടു.

English summary
CPM leader Mohd Yousuf Tarigami returned to Kashmir from Delhi AIIMS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X