കേരളത്തില്‍ നിന്ന് ഒരു ബിജെപി അംഗം പോലും പാര്‍ലമെന്‍റില്‍ എത്തരുതെന്ന് സീതാറാം യെച്ചൂരി
തൊടുപുഴ: കേരളത്തില്‍ നിന്ന് ഒരൊറ്റ ബിജെപി സ്ഥാനാര്‍ത്ഥി പോലും പാര്‍ലമെന്‍റിലേക്ക് വിജയിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അവര്‍ക്കെതിരെ വ്യാപകമായ ആക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം. പറഞ്ഞു. തൊടുപുഴയില്‍ എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നും യെച്ചൂരി.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എന്തിനാണെന്ന ചോദ്യ അദ്ദേഹം തൊടുപുഴയിലും ആവര്‍ത്തിച്ചു. ബിജെപിയെയാണോ ഇടതുപക്ഷത്തെയാണോ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം പൂര്‍ണ്ണ പരാജയമാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. രാജ്യത്തെ യുവാക്കളുടെ തൊഴില്‍ ഇല്ലാതാക്കിയതിന് നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാറും ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications