കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്പെന്‍റ് ചെയ്യപ്പെട്ട ലീഗ് നേതാവിന്‍റെ വീട്ടില്‍ പിന്തുണയമായി സിപിഎം നേതാക്കള്‍!!

Google Oneindia Malayalam News

കോഴിക്കോട്: മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്ത നേതാവിനെ മുസ്ലീം ലീഗ് സസ്പെന്‍റ് ചെയ്ത പിന്നാലെ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍. ലീഗ് നേതാവ് കെഎം ബഷീറിന്‍റെ വീട്ടിലാണ് ബേപ്പൂര്‍ എംഎല്‍എ വികെ മമ്മദ് കോയയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചത്. ബഷീറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

ശരിയായ കാര്യം ചെയ്തതിന്‍റെ പേരിലാണ് ഇപ്പോള്‍ ബഷീറിനെതിരെ ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ബഷീര്‍ മാത്രമല്ല നിരവധി ലീഗ് പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരെ മനുഷ്യമഹാശൃംഖലയില്‍ കണ്ണി ചേര്‍ന്നിട്ടുണ്ട്. അതിന് കാരണം നിയമത്തിനെതിരെ സിപിഎം ആണ് ശക്തമായ രീതിയില്‍ പ്രതിഷേധം നടത്തിയത് എന്നത് കൊണ്ടാണ്. ബഷീറിന് രാഷ്ട്രീയമായും അല്ലാതെയുമുള്ള പിന്തുണ നല്‍കുമെന്ന് വികെ മമദ് കോയെ എംഎല്‍എ പറഞ്ഞു.

 leaguecpm

മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെഎം ബഷീറിനെ ഇന്ന് രാവിലെയാണ് നേതൃത്വം സസ്പെന്‍റ് ചെയ്തത്. എല്‍ഡിഎഫ് പരിപാടിയില്‍ അനുമതിയില്ലാതെ പങ്കെടുത്തുവെന്നും യുഡിഎഫിന് പ്രതികൂലമായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നടപടി.

അതേസമയം നേതൃത്വത്തിന്‍റെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ ഭിന്നത ഉടലെുത്തിയിട്ടുണ്ട്. പ്രവര്‍ത്തകരും അണികളിലും ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. മുന്‍ മന്ത്രി അഹമ്മദ് കുരിക്കളുടെ മരുമകനായ കെഎം ബഷീര്‍ കരുവന്‍തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയാണ്.

English summary
CPM leaders visits suspended league MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X