കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിരൂര്‍ മനോജ് മുതല്‍ ഷുഹൈബ് വരെ; മലബാറില്‍ സിപിഎമ്മിനെ വേട്ടയാടുന്ന 4 കൊലപാതകങ്ങള്‍

Google Oneindia Malayalam News

കണ്ണൂര്‍: എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയത് സിപിഎമ്മിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.
തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ജയരാജനും രാജേഷിനുമെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തിയത്.

പാര്‍ട്ടിയിലെ രണ്ട് ഉന്നത നേതാക്കളെ കൊലക്കുറ്റത്തിലുള്‍പ്പെട്ടത് തിരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ സിപിഎമ്മിനെ പ്രതിസന്ധിയാലക്കിയേക്കും. ശുക്കൂര്‍ വധക്കേസ് അടക്കം 4 കൊലപാതകങ്ങളില്‍ അന്വേഷണ സംഘങ്ങള്‍ പിടിമുറക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമോ എന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്.

ഷുക്കൂര്‍

ഷുക്കൂര്‍

അരിയില്‍ ഷുക്കൂര്‍, തലശ്ശേരി ഫസല്‍, എടയന്നൂര്‍ ഷുഹൈബ്, കതിരൂര്‍ഡ മനോജ് വധക്കേസുകളാണ് സിപിഎം നേതൃത്വത്തെ ആശങ്കയിലാഴ്‍ത്തുന്നത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. തളിപ്പറമ്പ്‌ പട്ടുവത്തെ അരിയിൽ സ്വദേശിയും എംഎസ്എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജയരാജനും രാജേഷും

ജയരാജനും രാജേഷും

അന്ന് രാവിലെ പ്രദേശത്തെ സിപിഎം ഓഫീസ് അക്രമിക്കപ്പെട്ടതറിഞ്ഞ് ഇവിടം സന്ദര്‍ശിക്കാനെത്തിയ ജയരാജനും രാജേഷിനും നേരെ അക്രമം നടന്നിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആശുപത്രിയിലെ 415 ആം നമ്പര്‍ മുറിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഇരുവരുടേയും നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കതിരൂര്‍ മനോജ്

കതിരൂര്‍ മനോജ്

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്‍റെ കൊലപാതകമാണ് സിപിഎമ്മിനെ വേട്ടയാടുന്ന മറ്റൊരു കേസ്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍‌ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.

സിപിഎമ്മും നിഷേധിച്ചില്ല

സിപിഎമ്മും നിഷേധിച്ചില്ല

പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെന്ന നിലയില്‍ സംശയമുനകള്‍ ചെന്നു നിന്നത് സ്വഭാവികമായും സിപിഎമ്മില്‍ തന്നെയായിരുന്നു. മനോജിന്‍റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സിപിഎമ്മും നിഷേധിച്ചിട്ടില്ല.

സിബിഐ ഏറ്റെടുത്തു

സിബിഐ ഏറ്റെടുത്തു

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം ചോദിച്ചതോടെ കേസിന് ദേശീയ പ്രാധാന്യവും ലഭിച്ചു. യുഎപിഎ ചുമത്തിയ കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയായിരുന്നു ഇത്. യുഎപിഎ ചുമത്തിയോടെ കേസ് സിബിഐ ഏറ്റെടുത്തു.

പങ്ക് വ്യക്തമാവുന്നു

പങ്ക് വ്യക്തമാവുന്നു

സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗം ഒന്നാം പ്രതി വിക്രമന്‍ കോടതിയില്‍ കീഴടങ്ങി മൊഴി നല്‍കിയതോടെയാണ് കേസില്‍ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് വ്യക്തമായത്. കേസ് സിബിഐ ഏറ്റെടുത്തതോടെ ജില്ലാ സെക്രട്ടറി പി ജയരാജനും പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മധുസൂദനനും ഗൂഡാലോചനക്കുറ്റത്തില്‍ അറസ്റ്റിലാവുകയും ചെയ്തു.

ഫസല്‍ വധം

ഫസല്‍ വധം

ഫസല്‍ വധക്കേസില്‍ അര്‍എസ്എസിനെതിരെ സിപിഎം ആരോപണം ഉയര്‍ത്തുന്നുണ്ടെങ്കില്‍ കേസില്‍ സിപിഎമ്മിന് എതിരെ തന്നെയാണ് സിബിഐയുടെ നീക്കം. ഫസല്‍ വധക്കേസിലും സിപിഎം നേതൃത്വത്തെ തന്നെയാണ് സിബിഐ പ്രതിചേര്‍ത്തത്.

ഷുഹൈബ്

ഷുഹൈബ്

പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് വധക്കേസിലും അന്വേഷണം നീളുന്നത് സിപിഎം നേതൃത്വത്തിന് നേരെ തന്നെയാണ്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ സിപിഎം പിന്നീട് ചിലരെ പുറത്താക്കിയിരുന്നു.

പിതാവിന്‍റെ ഹര്‍ജി

പിതാവിന്‍റെ ഹര്‍ജി

കേസ് സിബിഐക്ക് വിടണമെന്ന ഷുഹൈബിന്‍റെ പിതാവിന്‍റെ ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുയാണ്. ഏറ്റവും ഒടുവില്‍ നടന്ന സംഭവമെന്ന നിലയില്‍ ഷുഹൈബ് വധക്കേസ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

രാഷ്ട്രീയക്കളി

രാഷ്ട്രീയക്കളി

അതേ സമയം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേതാക്കള്‍ക്കെതിരെ കേസുകള്‍ ശക്തമമാക്കുന്നത് രാഷ്ട്രീയക്കളിയെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ സിബിഐയെ ദുരുപയോഗം ചെയ്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷുക്കൂർ കേസിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രമെന്നായിരുന്നു സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌ിന്‍റെ വിശദീകരണം.

തിരിച്ചടിയാവാതിരിക്കണം

തിരിച്ചടിയാവാതിരിക്കണം

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎൽഎ എന്നിവർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ‌് കുറ്റപത്രം. ലോക‌്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട‌് സിബിഐ നടത്തിയ ഈ രാഷ്ട്രീയക്കളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം അഭ്യര്‍ത്ഥിക്കുന്നു. തിരഞ്ഞെടുപ്പില്‍ കേസുകള്‍ തിരിച്ചടിയാവാതിരിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ് സിപിഎം.

English summary
cpm leders under cbi radar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X