കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം

  • By Athul
Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. എന്നാല്‍ കോണ്‍ഗ്രസുമായി പ്രാദേശിക നീക്കുപോക്ക് ആകാമെന്നും കേന്ദ്രകമ്മിറ്റിയില്‍ തീരുമാനമായി.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാകില്ല. എന്നാല്‍ മതേതര കക്ഷികളുമായി പ്രദേശിക തലത്തില്‍ നീക്കുപോക്കുകള്‍ക്കുള്ള ചര്‍ച്ചയാവാമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായി. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.

CPM

എന്നാല്‍ സഖ്യനീക്കത്തെ കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തു. കേരളത്തില്‍ നിന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെ മാറ്റാരും സഖ്യത്തെ അനുകൂലിച്ച് നിലപാടെടുത്തില്ല.

കേരളം, അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ സഖ്യത്തെ എതിര്‍ത്തപ്പോള്‍ ബംഗാളില്‍ സഖ്യമില്ലെങ്കില്‍ തിരിച്ചുവരാനാവില്ലെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിന്റേത്. പോളിറ്റ് ബ്യൂറോ യോഗത്തിലും സഖ്യം സംബന്ധിച്ച തീരുമാനം ആകാത്തതിനെതുടര്‍ന്നാണ് വിഷയം കേന്ദ്രകമ്മിറ്റിയില്‍ എത്തിയത്.

English summary
The CPM central committee (CC) is moving in a direction that could ultimately see it cooperating with the Congress during the Assembly elections in Bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X