കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സിപിഎം വട്ടപൂജ്യമാകും... ഇടതു കോട്ടകളെല്ലാം ബിജെപിയിലേക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം കടുത്ത ഭീഷണിയില്‍. ഇത്തവണ പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വളര്‍ന്ന് വരുന്ന ബിജെപിയുടെ ശക്തിയാണ് സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ഒരുപക്ഷേ ബംഗാളില്‍ സിപിഎം മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ് പോലുമാകാം ഇത്തവണത്തേത്.

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളൊക്കെ ഒന്നൊഴിയാതെ ബിജെപിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പോയി കൊണ്ടിരിക്കുകയാണ്. സംഘടനാ പ്രവര്‍ത്തനമാണെങ്കില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. പ്രധാനമായും സിപിഎമ്മിന്റെ രണ്ടാം പാര്‍ട്ടിയെന്ന സ്‌പേസിലേക്ക് ബിജെപി വളര്‍ന്ന് കഴിഞ്ഞു. ഈ വര്‍ഷം തന്നെ ബിജെപി മുഖ്യ പ്രതിപക്ഷമാകുമെന്നാണ് വ്യക്തമാകുന്നത്.

സിപിഎമ്മിന്റെ തകര്‍ച്ച

സിപിഎമ്മിന്റെ തകര്‍ച്ച

നന്ദിഗ്രാമിലെ പ്രശ്‌നങ്ങളോടെയാണ് സിപിഎം ബംഗാളില്‍ തകര്‍ന്നടിഞ്ഞത്. പിന്നീട് ഇതുവരെ സിപിഎം സീറ്റ് ഉയര്‍ത്തിയിട്ടില്ല. ഓരോ തവണയും സീറ്റ് കുറഞ്ഞ് വരികയാണ്. ബംഗാളിന് പുറമേ ത്രിപുരയും കൈവിട്ടതോടെ ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടപ്പെടുമെന്ന ഭയവും സിപിഎമ്മിനുണ്ട്. ഇനി കേരളം മാത്രമാണ് ഏക ആശ്രയം. കേരളത്തില്‍ തന്നെ എല്ലാ സര്‍വേകളും സിപിഎമ്മിന്റെ വീഴ്ച്ച പ്രവചിക്കുന്നുണ്ട്.

ബംഗാളില്‍ ഭയം

ബംഗാളില്‍ ഭയം

ബംഗാളില്‍ വട്ടപൂജ്യമാകുമോ എന്ന ഭയത്തിലാണ് സിപിഎം. രാജ്ഗഞ്ചില്‍ മത്സരിക്കുന്ന മുഹമ്മദ് സലീം മാത്രമാണ് സിപിഎമ്മിന് ആകെയുള്ള പ്രതീക്ഷ. ജാദവ്പൂരില്‍ സിപിഎമ്മിന്റെ ബികാസ് ഭട്ടാചാര്യയാണ് മറ്റൊരു പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥി. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബിജെപിയാണ് ഇവിടെ പ്രധാന ശത്രു. ഈ സീറ്റ് പിടിക്കാന്‍ വമ്പന്‍ നേതാക്കളെ ബിജെപി കളത്തില്‍ ഇറക്കിയിട്ടുണ്ട്.

പ്രതീക്ഷ ഒട്ടുമില്ല

പ്രതീക്ഷ ഒട്ടുമില്ല

ബിജെപിയുടെ വളര്‍ച്ചയോടെ സിപിഎമ്മിന് ആകെയുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. ഡയമണ്ട് ഹാര്‍ബറില്‍ ബിജെപിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി മത്സരിക്കുന്നുണ്ട്. ഇവിടെ സിപിഎമ്മിന്റെ ഫുവാദ് ഹാലിമും മത്സരിക്കുന്നുണ്ട്. ഇവിടെ രണ്ടാം സ്ഥാനത്തെത്താനാണ് സിപിഎമ്മിന്റെ ശ്രമം. പാര്‍ട്ടി ദേശീയ തലത്തില്‍ ശോഷിച്ചതും, സംസ്ഥാനത്ത് ഫണ്ട് ശേഖരണം പോലുമില്ലാത്തതും സിപിഎമ്മിനെ ദുര്‍ബലമാക്കിയിരിക്കുകയാണ്.

നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

സിപിഎമ്മിന്റെ പ്രമുഖ നേതാക്കളൊക്കെ കൊഴിഞ്ഞു പോകുകയാണ്. നേരത്തെ തൃണമൂലിലേക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ പോകുന്നത് ബിജെപിയിലേക്കാണ്. ഹാബിബ്പൂര്‍ മാല്‍ഡ മണ്ഡലത്തിലെ എംഎല്‍എ ഖാഗന്‍ മുര്‍മു ബിജെപിയിലേക്ക് പോയതാണ് സിപിഎമ്മിനെ അമ്പരിപ്പിച്ചത്. മാല്‍ഡ നോര്‍ത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് മുര്‍മു. അതേസമയം സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ ഇത്തരത്തില്‍ മറ്റ് പാര്‍ട്ടികളിലേക്ക് സാധാരണ പോകാറില്ല. മുര്‍മു പോയത് അതുകൊണ്ട് തിരിച്ചടിയായിരുന്നു.

പ്രവര്‍ത്തനം ബിജെപിക്ക്

പ്രവര്‍ത്തനം ബിജെപിക്ക്

ബംഗാളില്‍ ഇത്തവണ കാര്യമായ പ്രചാരണം പോലും സിപിഎം നടത്തുന്നില്ല. തൃണമൂലിനെ പരാജയപ്പെടുത്താന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിനെതിരെ ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് അവഗണിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ബിജെപിക്ക് വേണ്ടി പോസ്റ്ററുകള്‍ വരെ ഒട്ടിക്കുന്നത് സിപിഎം പ്രവര്‍ത്തകരാണ്. അതേസമയം ഇത് ബിജെപിയെ ശക്തമായി മുന്നോട്ട് നയിക്കുന്നുണ്ട്. എന്നാല്‍ സിപിഎമ്മിന് വേണ്ടി ബിജെപി വോട്ടുമറിക്കുമോ എന്ന് വ്യക്തമല്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 11 സംസ്ഥാനങ്ങള്‍ തൂത്തുവാരും.... യുപിയില്‍ നിന്ന് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത പിന്തുണ!!ബിജെപി 11 സംസ്ഥാനങ്ങള്‍ തൂത്തുവാരും.... യുപിയില്‍ നിന്ന് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത പിന്തുണ!!

English summary
cpm may wipe out from bengal in ls poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X