പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. രാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ ആരംഭിച്ചതു മുതല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനെ ബോംബെറിഞ്ഞും വെടിവച്ചും കൊലപ്പെടുത്തി. മൂര്‍ഷിദാബാദ് ജില്ലയിലെ ദോംകലില്‍ സാഹിദുല്‍ ഇസ്ലാം എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നില്‍ തൃണമൂലാണെന്ന് സിപിഎം ആരോപിച്ചു. നാദിയ ജില്ലയിലെ ഗായേസോര്‍ മണ്ഡലത്തില്‍ സിപിഎം- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരാതികളുടെ അടിസ്ഥാനത്തില്‍ 4094 പേര്‍ക്കെതിരെ പോലീസ് നടപടി എടുത്തു. മെയ് അഞ്ചിന് അവസാനിക്കുന്ന വോട്ടെടുപ്പില്‍ ഇനി മൂന്നു ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാവാനുണ്ട്. ഏഴു നിയമസഭാ മണ്ഡലങ്ങളിലെ 62 സീറ്റുകളാണ് മൂന്നാംഘട്ടത്തിലുള്ളത്.
സ്ത്രീകളുള്‍പ്പെടെ 418 പേരാണ് ജനവിധി തേടുന്നത്. 1.37 കോടി വോട്ടര്‍മാര്‍ 16,461 പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടിനായി എത്തും. കേന്ദ്രസേനയിലെ 75,000 പേരുള്‍പ്പെടുന്ന ഒരു ലക്ഷത്തോളം സോനാംഗങ്ങള്‍ സുരക്ഷയൊരുക്കും. ഇതേ സമയം പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications