കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • By Siniya
Google Oneindia Malayalam News

കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. രാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ ആരംഭിച്ചതു മുതല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനെ ബോംബെറിഞ്ഞും വെടിവച്ചും കൊലപ്പെടുത്തി. മൂര്‍ഷിദാബാദ് ജില്ലയിലെ ദോംകലില്‍ സാഹിദുല്‍ ഇസ്ലാം എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് പിന്നില്‍ തൃണമൂലാണെന്ന് സിപിഎം ആരോപിച്ചു. നാദിയ ജില്ലയിലെ ഗായേസോര്‍ മണ്ഡലത്തില്‍ സിപിഎം- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 west-bengal-

പരാതികളുടെ അടിസ്ഥാനത്തില്‍ 4094 പേര്‍ക്കെതിരെ പോലീസ് നടപടി എടുത്തു. മെയ് അഞ്ചിന് അവസാനിക്കുന്ന വോട്ടെടുപ്പില്‍ ഇനി മൂന്നു ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാവാനുണ്ട്. ഏഴു നിയമസഭാ മണ്ഡലങ്ങളിലെ 62 സീറ്റുകളാണ് മൂന്നാംഘട്ടത്തിലുള്ളത്.

സ്ത്രീകളുള്‍പ്പെടെ 418 പേരാണ് ജനവിധി തേടുന്നത്. 1.37 കോടി വോട്ടര്‍മാര്‍ 16,461 പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടിനായി എത്തും. കേന്ദ്രസേനയിലെ 75,000 പേരുള്‍പ്പെടുന്ന ഒരു ലക്ഷത്തോളം സോനാംഗങ്ങള്‍ സുരക്ഷയൊരുക്കും. ഇതേ സമയം പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
cpm member Dead In Clashes As West Bengal Votes In Round 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X