Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂര്‍ ഖേരി: 'കർഷക സമരത്തെ അടിച്ചമർത്താമെന്ന് ആർഎസ്എസ് കരുതേണ്ട', പ്രതിഷേധം ശക്തം

ദില്ലി: ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം. കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഓടിച്ച് കയറ്റി എന്നാണ് ആരോപണം. ആശിഷ് അടക്കമുളള 14 പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻറെ വാഹനം ഓടിച്ചു കയറ്റി എട്ടു കർഷകരെ കൊല്ലുകയും നാലു പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം അതിനിഷ്ഠൂരമാണെന്ന് സിപിഎം എംപി എഎം ആരിഫ് പ്രതികരിച്ചു. എഎം ആരിഫിന്റെ വാക്കുകൾ ഇങ്ങനെ: '' ഗാന്ധിജിയുടെ ഓർമ ദിവസത്തിൻറെ പിറ്റേന്ന് തന്നെയാണ് ഇന്ത്യയിലെ കർഷകരോട് കരുണാരഹിതമായ ഈ ആക്രമണം നടത്തിയത്. ഒരു വർഷമായ കർഷക പ്രതിഷേധത്തിനിടയിൽ അറുന്നൂറോളം കർഷകരാണ് സമരസ്ഥലത്ത് ഇതുവരെ മരണമടഞ്ഞത്.

ഇന്ന് ലഖിംപൂർ ഖേരിയിലെ ഹെലിപാഡിൽ വന്നിറങ്ങുകയായിരുന്ന ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര എന്നിവർക്കെതിരെ പ്രതിഷേധിച്ച കർഷകർ പിരിഞ്ഞു പോകുന്നതിനിടയിലാണ് മന്ത്രിയുടെ മകന്റെ കാറ് കർഷകരുടെ മേലേക്ക് ഇടിച്ചു കയറ്റിയതും എട്ടു പേരെ കൊല്ലുകയും ചെയ്തത്. മന്ത്രിയുടെ മകൻ കർഷകരുടെ നേർക്ക് വെടിവെയ്ക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഈ അക്രമം കൊണ്ട് കർഷകരുടെ സമരത്തെ അടിച്ചമർത്താൻ കഴിയുമെന്ന് ആർ എസ് എസ് കരുതണ്ട. ഇത്തരം അക്രമങ്ങളെ നേരിട്ട് തന്നെയാണ് ഇന്ത്യയിലെ എല്ലാ ജനകീയ പ്രസ്ഥാനങ്ങളും വളർന്നു വിജയിച്ചത്. കർഷകർക്കെതിരായി നടന്ന ഈ ക്രൂരമായ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. പ്രതികൾക്കെതിരെ അടിയന്തിരമായി കർശനമായ നിയമ നടപടികൾ സ്വീകരിക്കണം''.

cc

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ് കുമാർ മിശ്രയുടെ മകൻ വണ്ടി കയറ്റിയും വെടിവച്ചും കൊന്ന കർഷകർക്ക് നീതി ലഭിക്കണം. തങ്ങളത് നേടിയെടുക്കുമെന്ന് പറഞ്ഞുകൊണ്ട് കൊല്ലപ്പെട്ട കർഷകരുടെ, മൃതദേഹങ്ങളുമെടുത്ത് ലെഖിമ്പൂർ ഖേരിയിൽ റോഡ് ഉപരോധിക്കുകയാണ്. രാജ്യവ്യാപകമായി തന്നെ കർഷകരുടെ പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ നടന്ന കൊലപാതകത്തിൽ ഇന്ന് മാത്രമാണ് FIR ഇടാൻ പോലും പോലീസ് തയ്യാറായിരിക്കുന്നത്. അതിശക്തമായ പ്രക്ഷോഭം രൂപപ്പെട്ടതോടെ കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസെടുക്കാൻ ആദിത്യനാഥിൻ്റെ പോലീസ് നിർബന്ധിതമായി. ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിലും കര്‍ഷകരെ അടിച്ചൊതുക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്‌താവനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്.

ജനാധിപത്യത്തെക്കുറിച്ചും, നിയമവാഴ്ചയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ, വിദേശപ്രേക്ഷകരെ മാത്രമുദ്ദേശിച്ചുള്ളതാണോ എന്നും സഖാവ് യെച്ചൂരി ചോദിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ അക്രമം നടത്തണമെന്ന് ആവശ്യപ്പെട്ട മനോഹര്‍ ലാല്‍ ഖട്ടറിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു''.

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ പ്രതികരണം: '' അന്നം നൽകുന്നവരെ ക്രൂരമായി കൊല്ലുന്നതും തുടങ്ങിയിരിക്കുന്നു സംഘപരിവാർ ഭരണം. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര മന്ത്രിയുടെ മകൻറെ വാഹനം ഓടിച്ചു കയറ്റി കർഷകരെ കൂട്ടക്കൊല ചെയ്തത് മോദി സർക്കാരിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്നു. വരാനിരിക്കുന്ന നാളുകൾ ശക്തമായ പോരാട്ടങ്ങളുടേതാണ്. രക്തസാക്ഷികളായ കർഷകർക്ക് ആദരാഞ്ജലികൾ...''

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഉത്തർപ്രദേശിലെ കർഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി നാല് കർഷകരെ കൊല്ലുകയും എട്ടു പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം അതിനിഷ്ഠൂരമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ''ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര എന്നിവർക്കെതിരെ പ്രതിഷേധിച്ച കർഷകർ പിരിഞ്ഞു പോകുന്നതിനിടയിലാണ് മന്ത്രിയുടെ മകന്റെ കാറ് കർഷകരുടെ മേലേക്ക് ഇടിച്ചു കയറ്റിയത്. ലഖിംപുർ ഖേരി ജില്ലയിലെ തിക്കുണിയയിലാണ്‌ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ്‌ മിശ്രയും​ ഗുണ്ടകളും വാഹനങ്ങള്‍ ഇടിച്ചുകയറ്റിയത്. ഒരു വർഷമായ കർഷക പ്രതിഷേധത്തിനിടയിൽ അറുന്നൂറോളം കർഷകരാണ് സമരസ്ഥലത്ത് ഇതുവരെ മരണമടഞ്ഞത്. അക്രമം കൊണ്ട് കർഷകരുടെ സമരത്തെ അടിച്ചമർത്താൻ കഴിയുമെന്ന് ആർ എസ് എസ് കരുതണ്ട. സംഘപരിവാർ ഭീകരതക്കെതിരെ പ്രതിഷേധിക്കുക. കർഷകസമരം വിജയിക്കട്ടെ..''

Recommended Video

cmsvideo
    പ്രിയങ്ക അറസ്റ്റിൽ,കർഷക രോഷം ആഞ്ഞടിക്കുന്നു ,രാജ്യം കത്തുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+