തിരുവനന്തപുരം വിമാനത്താവളം; മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു, അവകാശലംഘന നോട്ടീസ് നല്‍കി എളമരം കരീം
ദില്ലി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നൽകിയെന്ന് ആരോപിച്ച് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി. സിപിഎം എംപി എളമരം കരീമാണ് കേന്ദ്ര മന്ത്രിക്കെതിരെ നോട്ടീസ് നല്‍കിയത്. സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നൽകിയത്.
'ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് എന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാൽ വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനൽകിക്കൊണ്ട് കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്.'-എളമരം കരീം അഭിപ്രായപ്പെട്ടു.

Recommended Video
പാട്ടത്തിന് നൽകാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് രാജ്യസഭയിൽ മാർച്ച് മാസം 11ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 1936ന് മറുപടിയായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഏത് നടപടിയും കേരള ഹൈക്കോടതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാവുകയുള്ളു എന്ന് മന്ത്രിയും സർക്കാരും ഈ പ്രസ്താവനയിലൂടെ പാർലമെന്റിനെയും ജനങ്ങളെയും വിശ്വസിപ്പിച്ചു. ഇതിന് കടകവിരുദ്ധമായാണ് നിലവിലെ തീരുമാനം വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതായത്, പാർലമെന്റിനെയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. ഈ മറുപടി ശരിയയിരുന്നു എന്ന് വാദിക്കുകയാണെങ്കിൽ, മന്ത്രിയും സർക്കാരും സഭയിൽ നൽകിയ രേഖാമൂലമുള്ള പ്രസ്താവന ലംഘിച്ചു എന്നാവും. രണ്ടായാലും സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നഗ്നമായ ലംഘനമാണ് വ്യോമയാന മന്ത്രി നടത്തിയത്. സഭാചട്ടങ്ങൾ അനുസരിച്ച് ഹർദീപ് സിംഗ് പുരി നടത്തിയത് അവകാശലംഘനവും സർക്കാർ തീരുമാനം പാർലമെന്റിനെ അവഹേളിക്കുന്ന തരത്തിലുള്ളതുമാണ്. അതിനാൽ രാജ്യസഭാ നടപടിക്രമങ്ങളിലെ 187 മുതൽ 203 വരെയുള്ള ചട്ടങ്ങൾ അനുസരിച്ച് ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടെന്നും എളമരം കരീം അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications