കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വിമാനത്താവളം; മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു, അവകാശലംഘന നോട്ടീസ് നല്‍കി എളമരം കരീം

Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നൽകിയെന്ന് ആരോപിച്ച് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകി. സിപിഎം എംപി എളമരം കരീമാണ് കേന്ദ്ര മന്ത്രിക്കെതിരെ നോട്ടീസ് നല്‍കിയത്. സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നൽകിയത്.

'ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് എന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രേഖാമൂലം പ്രസ്താവന നടത്തിയത്. എന്നാൽ വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനൽകിക്കൊണ്ട് കേന്ദ്രസർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്.'-എളമരം കരീം അഭിപ്രായപ്പെട്ടു.

 elamaramkareem

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

പാട്ടത്തിന് നൽകാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് രാജ്യസഭയിൽ മാർച്ച് മാസം 11ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 1936ന് മറുപടിയായി വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പ്രസ്താവിച്ചത്. ഇതുമായി ബന്ധപ്പെട്ട ഏത് നടപടിയും കേരള ഹൈക്കോടതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാവുകയുള്ളു എന്ന് മന്ത്രിയും സർക്കാരും ഈ പ്രസ്താവനയിലൂടെ പാർലമെന്റിനെയും ജനങ്ങളെയും വിശ്വസിപ്പിച്ചു. ഇതിന് കടകവിരുദ്ധമായാണ് നിലവിലെ തീരുമാനം വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതായത്, പാർലമെന്റിനെയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. ഈ മറുപടി ശരിയയിരുന്നു എന്ന് വാദിക്കുകയാണെങ്കിൽ, മന്ത്രിയും സർക്കാരും സഭയിൽ നൽകിയ രേഖാമൂലമുള്ള പ്രസ്താവന ലംഘിച്ചു എന്നാവും. രണ്ടായാലും സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നഗ്നമായ ലംഘനമാണ് വ്യോമയാന മന്ത്രി നടത്തിയത്. സഭാചട്ടങ്ങൾ അനുസരിച്ച് ഹർദീപ് സിംഗ് പുരി നടത്തിയത് അവകാശലംഘനവും സർക്കാർ തീരുമാനം പാർലമെന്റിനെ അവഹേളിക്കുന്ന തരത്തിലുള്ളതുമാണ്. അതിനാൽ രാജ്യസഭാ നടപടിക്രമങ്ങളിലെ 187 മുതൽ 203 വരെയുള്ള ചട്ടങ്ങൾ അനുസരിച്ച് ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടെന്നും എളമരം കരീം അറിയിച്ചു.

തിളക്കമാര്‍ന്ന വിജയം..! അതിഥി തൊഴിലാളിയുടെ മകള്‍ക്ക് ഡിഗ്രിക്ക് ഒന്നാം റാങ്ക്, കയ്യടിച്ച് കേരളംതിളക്കമാര്‍ന്ന വിജയം..! അതിഥി തൊഴിലാളിയുടെ മകള്‍ക്ക് ഡിഗ്രിക്ക് ഒന്നാം റാങ്ക്, കയ്യടിച്ച് കേരളം

 തൃശൂരിനെ ഞെട്ടിച്ച് ജുവലറി മോഷണം..!! മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു, മോഷ്ടാക്കള്‍ വന്ന വഴി..! തൃശൂരിനെ ഞെട്ടിച്ച് ജുവലറി മോഷണം..!! മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു, മോഷ്ടാക്കള്‍ വന്ന വഴി..!

English summary
cpm mp elamaram kareem filed privilege motion against -hardeep singh puri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X