ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുമായി സിപിഎം
കൊല്‍ക്കത്ത: ബഹുജന അടിത്തറ ശക്തിപ്പെടുത്താന്‍ സിപിഎം പ്ലീനം റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് കാലത്തിനൊത്ത് മാറാന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുമായി സിപിഎം രംഗത്ത്.
കൊല്‍ക്കത്തയില്‍ ആവസാനിച്ച സംഘടനാപ്ലീനത്തില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളെ നേരിടാന്‍ സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിര്‍ദേശം പ്ലീനം അംഗീകരിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് പിന്തുണയുമായി കെകെ രാഗേഷ് എംപി മുന്നോട്ട് വച്ച ആശയമാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍. അതിന് പ്ലീനത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു.

നിലവില്‍ കേന്ദ്രകമ്മിറ്റിക്ക് സ്വന്തമായി വെബ്‌സൈറ്റുണ്ടെങ്കിലും ആസയപ്രചരണത്തിന് അവ സഹായകരമാകുന്നില്ല എന്ന വിമര്‍ശനത്തിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ എന്ന ആസയം ഉയര്‍ന്ന് വന്നത്. ആദ്യം ഇഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുക. പിന്നീട് മറ്റ് പ്രാദേശിക ഭാഷകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.












Click it and Unblock the Notifications