Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ മേക്ക് ഇൻ ഇന്ത്യ വഞ്ചന; ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിനെതിരെ സിപിഎം!!

ദില്ലി: ആഗോള വ്യാപാര ഭീമൻ വാൾമാർട്ട് ഫ്ലിപ്പികാർട്ട് ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം. മേക്ക് ഇന്‍ ഇന്ത്യ എന്ന പേരില്‍ മോദി സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നഗ്‌നമായ വഞ്ചനയാണെന്ന് തുറന്നുകാട്ടുന്നതാണ് ഓണ്‍ലൈന്‍ ചില്ലറവ്യാപാരമേഖലയിലെ ഇന്ത്യന്‍ കമ്പനിയായ ഫ്ളിപ്കാര്‍ട്ട് 1600 കോടി ഡോളറിനു രാജ്യാന്തര ഓണ്‍ലൈന്‍ വ്യാപാരഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത നടപടിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിന്റെ ഇടതുപാര്‍ട്ടികള്‍ ശക്തിയായി എതിര്‍ത്തിരുന്നു. പ്രതിപക്ഷത്തായിരിക്കെ ബിജെപിയും ഈ നീക്കത്തിനു എതിരായിരുന്നു. എന്നാൽ ഇപ്പോൾ അധികാരം ലഭിച്ചതോടെ ബിജെപി മറുകണ്ടം ചാടിയിരിക്കുകയാണ്. ബിജെപി ഇകൊമേഴ്സ് പാത വഴി വിദേശമൂലധനത്തിനു പ്രവേശനം അനുവദിക്കുകയാണ്. നേരിട്ട് തന്നെ നാലുകോടിയില്‍പരം പേരുടെ ഉപജീവനമാര്‍ഗമായ ഇന്ത്യന്‍ ചില്ലറവ്യാപാരമേഖലയെ ഇതു തകര്‍ക്കുമെന്ന് സിപിഎം ആരോപിച്ചു.

കോടിക്കണക്കിന് ജനങ്ങൾ ദുരിതത്തിലാകും

കോടിക്കണക്കിന് ജനങ്ങൾ ദുരിതത്തിലാകും

രാജ്യത്ത് കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരുടെ ഉപജീവന മേഖലയായ ചെറുകിട-ഇടത്തരം വ്യാപാരമേഖലയിലേക്ക് രാജ്യാന്തര വിപണിയില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കുകയാവും വാള്‍മാര്‍ട്ട് ചെയ്യുകയെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം ഇതോടെ കോടിക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലാവുകയെന്നും പറഞ്ഞു. രാജ്യത്തിനും ജനങ്ങള്‍ക്കും ഹാനികരമായ ഇത്തരമൊരു ഏറ്റെടുക്കലിനു അനുമതി നല്‍കിയ മോദി സര്‍ക്കാര്‍ നടപടിയെ പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു.

75 ശതമാനം ഓഹരികൾ

75 ശതമാനം ഓഹരികൾ

20 ബില്ല്യൺ ഡോളറിനാണ് വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തത്. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്ളാണ് വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിച്ചിരിക്കുന്നത്. നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. 2007ൽ ബെഗളൂരുവിലെ രണ്ടുമുറി കെട്ടിടത്തിൽ സുഹൃത്തായ ബിന്നനി ബൻസാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമൻ കമ്പനിയായ ഫ്ലിപ്കാർട്ടായത്.

തുടക്കം പുസ്തകത്തിൽ നിന്ന്

തുടക്കം പുസ്തകത്തിൽ നിന്ന്

പുസ്തകത്തില്‍ ആരംഭിച്ച ഫ്ലിപ്കാര്‍ട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങളിലേക്കും സ്റ്റേഷനറി, ഫാഷന്‍, ലൈഫ് സ്റ്റൈൽ മേഖലയിലേക്കും പതുക്കെ വളർന്നു. ഒരുഭാഗത്ത് ഉപഭോക്താക്കളുടെ എണ്ണം കൂടിയപ്പോള്‍ ഫ്ലിപ്കാര്‍ട്ടിനെ വിശ്വസിച്ച് പണംമുടക്കാനെത്തിയവരുടെ എണ്ണത്തിലും വർധനവുണ്ടായി. നിക്ഷേപത്തിലൂടെ മാത്രമല്ല മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതിലൂടെ കൂടിയാണ് ഫ്ലിപ്കാര്‍ട്ട് പടര്‍ന്നു പന്തലിച്ചത്. ഫ്ലിപ്കാർട്ടിന്റെ പോയ വർഷത്തെ വരുമാനം 8771 കോടി രൂപയാണ്. വളരെ ചെറിയ സമയം കൊണ്ട് വലിയ വിജയം നേടിയാണ് ഫ്ലിപ്കാര്‍ട്ട് അദ്ഭുതമായത്.

ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കൽ

നിക്ഷേപത്തിലൂടെ മാത്രമല്ല മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതിലൂടെ കൂടിയാണ് ഫ്ലിപ്കാര്‍ട്ട് പടര്‍ന്നു പന്തലിച്ചത്. ഫ്ലിപ്കാര്‍ട്ട് ആദ്യമായി ഏറ്റെടുത്ത പ്രധാനകമ്പനി വിറീഡ് (2010) ആയിരുന്നു. തൊട്ടടുത്തവര്‍ഷം മൈം360, ചംബക് ഡോട്ട് കോം, ലെറ്റ്‌സ് ബൈ എന്നിവര്‍ ഫ്ലിപ്ര്‍ട്ടിനു കീഴിലായി. തുടർന്ന് മിന്ത്രയെ വരെ ഏറ്റെടുക്കുന്ന തരത്തിലേക്ക് ഫ്ലിപ്പ്കാർട്ട് വളരുകയായിരുന്നു. ഇ കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. അതേസമയം വാൾമാർട്ടിന്റെ ചരിത്രത്തിലേയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+