കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത തോല്‍വി: രാജി സന്നദ്ധതയുമായി യെച്ചൂരിയും, മോദിയുടെ വ്യക്തിപ്രഭാവവും തിരിച്ചടിയായി

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്താകെ സിപിഎമ്മിനുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് സീതാറാം യച്ചൂര‍ി. രാജി സന്നദ്ധത അദ്ദേഹം പോളീറ്റ് ബ്യൂറോ യോഗത്തെ അറിയിച്ചെങ്കിലും തോല്‍വി പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വമാണെന്ന് വിലയിരുത്തിയ യോഗം സീതാറാം യെച്ചൂരിയുടെ രാജി സന്നദ്ധത നിരസിച്ചു.

<strong>അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?: സത്യസന്ധമായ തുറന്നുപറച്ചില്‍, നിലപാടിലുറച്ച് നില്‍ക്കും</strong>അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?: സത്യസന്ധമായ തുറന്നുപറച്ചില്‍, നിലപാടിലുറച്ച് നില്‍ക്കും

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായി പോളിറ്റ് ബ്യൂറോയോഗം വിലയിരുത്തി. ശബരമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടായിരുന്നു. പക്ഷെ വിഷയത്തെ ബിജെപി രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിനെ തടയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി.

sitaramyechury

എന്നാല്‍ കോണ്‍ഗ്രസിനോട് പാര്‍ട്ടി സ്വീകരിച്ചു മൃദുസമീപനാണ് തിരിച്ചടിയായതെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളേയും പൊളിറ്റ് ബ്യൂറോ രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വമായി നടത്തുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടു. തൃപുരയിലെയും ബംഗാളിലെയും അക്രമങ്ങള്‍ ഇതിന് തെളിവാണെന്നും പിബിയില്‍ വിമര്‍ശനം ഉയര്‍ന്നു.

<strong> കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയിലും: പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍</strong> കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയിലും: പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍

മോദിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തികാട്ടാന്‍ വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ഉപയോഗിച്ചുവെന്ന് യോഗശേഷം സീതാറാം യച്ചൂരി പറഞ്ഞു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വളരെ സൂക്ഷ്മായ തലത്തില്‍ പോലും മോദിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഇതും കാരണമായിട്ടുണ്ടെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

English summary
cpm pb reject sitharam yechuri resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X