ബന്ധുനിയമനത്തില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് കടുത്ത അതൃപ്തി
ദില്ലി: സംസ്ഥാനത്ത് മന്ത്രിമാരുടെ ബന്ധുക്കളുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നു വന്നതില്‍ സിപിഎം അവയ്‌ലബിള്‍ പൊളിറ്റ്ബ്യൂറോ അതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിനെതിരെ ഇത്തരമൊരു ആരോപണം ഉയരാന്‍ പാടില്ലായിരുന്നെന്നും വിവാദം എത്രയുംവേഗം അവസാനിപ്പിക്കണമെന്നും കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
15 അംഗ പൊളിറ്റ്ബ്യൂറോയിലെ ഒന്‍പത് അംഗങ്ങളും പങ്കെടുത്ത യോഗം രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. വ്യവസായമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെതിരെയായിരുന്നു പ്രധാന വിമര്‍ശനം. മന്ത്രിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സ്വജനപക്ഷപാതം അനുവദിക്കരുതെന്നാണ് കേന്ദ്രനേതാക്കള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തു നീക്കുന്നതടക്കമുള്ള കടുത്ത നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തത്കാലം താക്കീതില്‍ ഒതുക്കാനും ഭാവിയില്‍ ആരോപണം ഉണ്ടാകുന്നപക്ഷം ഒഴിവാക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.
14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിവാദതീരുമാനങ്ങളെല്ലാം റദ്ദാക്കാനുള്ള തീരുമാനമെടുത്തേക്കും. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടുന്ന വിവാദങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി വി. എസ്.അച്യുതാനന്ദനും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍
ചിറ്റപ്പന്‍ ഡാ... ട്രോളല്ല, ടീ ഷര്‍ട്ടുമിറങ്ങി; ജയരാജന്‍ മന്ത്രിയുടെ സമയം കൊള്ളാം !
അഴിമതി അഴിമതി തന്നെയാണ്; ജയരാജന്റെ 'ബന്ധു സ്നേഹത്തെ' വിമര്‍ശിച്ച് എംഎം ലോറന്‍സ്
സിപിഎമ്മുകാര്‍ക്കും ഇപി ജയരാജന്റെ രാജി വേണം; മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികം...












Click it and Unblock the Notifications