കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ സ്ത്രീകളുടെ അംഗസംഖ്യ ഉയരുമോ? ശ്രമങ്ങളിങ്ങനെ...

  • By Siniya
Google Oneindia Malayalam News

ദില്ലി:സ്ത്രീശാക്തീകരണത്തിനായി സിപിഎം പ്രത്യേക പരിപാടി ആവിഷ്‌കരിക്കും. വനിതകളുടെ അംഗസംഖ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ സി പി എം പ്ലീനം കരടു രേഖ ശുപാര്‍ശ ചെയ്തു. സംഘടനയുടെ വിവിധ തലങ്ങളില്‍ സ്തീകളെ കൂടുതലായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനായി മുന്‍കൈയെടുക്കും.

സിപിഎം ശക്തിയുള്ള കേരളത്തില്‍ നാലുലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഇതില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകള്‍. കേരളത്തില്‍ അംഗത്വവര്‍ധനയുടെ അനുപാതമനുസരിച്ച് വനിതാപങ്കാളിത്തമില്ലെന്ന് വിമര്‍ശനമുണ്ട്.

cpm-flag

ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് പുതിയ പരിപാടികള്‍ ആവിഷ്കരിക്കുന്നത്. എന്നാല്‍ ബംഗാളില്‍ 12 ശതമാനം സ്ത്രീകളാണുള്ളത്. യുവാക്കളെയും പിന്നാക്കം നില്‍ക്കുന്ന യുവാക്കളെയും മുന്നോട്ടു കൊണ്ടുവരണമെന്ന് മറ്റൊരു നിര്‍ദ്ദേശമുണ്ട്.

ഇതിനായി നിശ്ചിത പേരെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശകളും പ്ലീനം പരിഗണിക്കും. യുവാക്കള്‍ക്ക സംവരണം നല്‍കണമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുകയുണ്ടായില്ല.

English summary
cpm planned to include more woman in party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X