സിപിഎം പ്ലീനത്തിന് ഞായറാഴ്ച പതാക ഉയര്‍ന്നു, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശം
കൊല്‍ക്കത്ത: സിപിഎം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ ഞായറാഴ്ച തുടക്കമാകും. ചരിത്രത്തിലെ മൂന്നാമത്തെ ദേശീയ പ്ലീനത്തിനാണ് പതാക ഉയരുന്നത്. 1968ല്‍ ബര്‍ദ്വനില്‍ പാര്ട്ടിപ്രത്യയശാസ്ത്രത്തെ പറ്റിയും 1978ല്‍ സാല്‍ക്കിയയില്‍ സംഘടനാ വളര്ച്ചയെപ്പറ്റിയുമാണ് ഇതിനുമുമ്പ് ദേശീയ പ്ലീനങ്ങള്‍ നടന്നത്. 37 വര്‍ഷത്തിന് ശേഷമാണ് ദേശീയ പ്ലീനത്തിന് കൊടി ഉയരുന്നതെന്ന പ്രത്യേകതയും ഇപ്പോഴത്തെ പ്ലീനത്തിനുണ്ട്.
ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്ത് കൂറ്റന്‍ റാലിയോടെയാകും പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുക. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്ലീനത്തിലെ പ്രധാന അജണ്ട. പാര്‍ളമെന്ററി വ്യാമോഹം, വിഭാഗീയത, ധാര്‍മ്മികച്യുതി, ഉദ്യോഗസ്ഥ മനോഭാവം, വ്യക്തിനിഷ്ഠത, പാര്‍ട്ടി രീതിക്ക് നിരക്കാത്ത ജീവിതശൈലി എന്നിവ പാര്‍ട്ടി വളര്‍ച്ചയെ തടസ്സപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കേരളം, കര്‍ണാടക, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ വിഭാഗീയത ഏറെക്കാലമായി തുടരുന്നു. കേരളത്തില്‍ വിഭാഗീയത തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

പ്രമോദ്ദാസ് ഗുപ്ത ഭവനില്‍ 28 മുതല്‍ 31 വരെയാണ് പ്ലീനം ചര്‍ച്ചകള്‍ നടക്കുക. 443 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും 88 പേര് വീതം പങ്കെടുക്കും. പ്ലീനം വേദിയിലേക്ക് ചിത്രമെടുക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് സ്വാഗതസംഘം കണ്‍വീനര്‍ രബീണ്ദേബ് പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications