കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്ലീനത്തിന് ഞായറാഴ്ച പതാക ഉയര്‍ന്നു, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശം

  • By Athul
Google Oneindia Malayalam News

കൊല്‍ക്കത്ത: സിപിഎം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ ഞായറാഴ്ച തുടക്കമാകും. ചരിത്രത്തിലെ മൂന്നാമത്തെ ദേശീയ പ്ലീനത്തിനാണ് പതാക ഉയരുന്നത്. 1968ല്‍ ബര്‍ദ്വനില്‍ പാര്‍ട്ടിപ്രത്യയശാസ്ത്രത്തെ പറ്റിയും 1978ല്‍ സാല്‍ക്കിയയില്‍ സംഘടനാ വളര്‍ച്ചയെപ്പറ്റിയുമാണ് ഇതിനുമുമ്പ് ദേശീയ പ്ലീനങ്ങള്‍ നടന്നത്. 37 വര്‍ഷത്തിന് ശേഷമാണ് ദേശീയ പ്ലീനത്തിന് കൊടി ഉയരുന്നതെന്ന പ്രത്യേകതയും ഇപ്പോഴത്തെ പ്ലീനത്തിനുണ്ട്.

ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്ത് കൂറ്റന്‍ റാലിയോടെയാകും പൊതുസമ്മേളനത്തിന് തുടക്കം കുറിക്കുക. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്ലീനത്തിലെ പ്രധാന അജണ്ട. പാര്‍ളമെന്ററി വ്യാമോഹം, വിഭാഗീയത, ധാര്‍മ്മികച്യുതി, ഉദ്യോഗസ്ഥ മനോഭാവം, വ്യക്തിനിഷ്ഠത, പാര്‍ട്ടി രീതിക്ക് നിരക്കാത്ത ജീവിതശൈലി എന്നിവ പാര്‍ട്ടി വളര്‍ച്ചയെ തടസ്സപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

CPM PLENUM

കേരളം, കര്‍ണാടക, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ വിഭാഗീയത ഏറെക്കാലമായി തുടരുന്നു. കേരളത്തില്‍ വിഭാഗീയത തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

CPM

പ്രമോദ്ദാസ് ഗുപ്ത ഭവനില്‍ 28 മുതല്‍ 31 വരെയാണ് പ്ലീനം ചര്‍ച്ചകള്‍ നടക്കുക. 443 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും 88 പേര്‍ വീതം പങ്കെടുക്കും. പ്ലീനം വേദിയിലേക്ക് ചിത്രമെടുക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് സ്വാഗതസംഘം കണ്‍വീനര്‍ രബീണ്‍ദേബ് പറഞ്ഞു.

English summary
Months before the crucial assembly polls in its erstwhile citadels West Bengal and Kerala, the CPI-M begins a five-day plenum here from Sunday to streamline and strengthen the party organisation against the backdrop of a "stagnation if not decline" in membership and depletion of its electoral strength.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X