കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ടും യെച്ചൂരിയും ചെറുപ്പത്തിലേ നേതാവായി... പിന്നെന്തേ ആരും വരാത്തത്? രാജീവിന്റെ ചോദ്യം

Google Oneindia Malayalam News

കൊല്‍ക്കത്ത: സിപിഎമ്മിന്റെ പ്ലീനം കൊല്‍ക്കത്തയില്‍ നടക്കുകയാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയില്‍ പല മാറ്റങ്ങളും ഈ പ്ലീനം സൃഷ്ടിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ക്രിയാത്മക വിമര്‍ശനങ്ങളും പ്ലീനത്തില്‍ ഉയരുന്നുണ്ട്.

അതി ശക്തമായ വിമര്‍ശനമാണ് കേന്ദ്ര നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭ എംപിയും ആയ പി രാജീവ് ഉയര്‍ത്തിയിരിയ്ക്കുന്നത്. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന സംബന്ധിച്ചായിരുന്നു പി രാജീവിന്റെ വിമര്‍ശനം.

CPM Flag

യുവാക്കളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെടുന്നുവെന്നാണ് രാജീവിന്റെ ആരോപണം. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും യുവാക്കളായിരുന്നപ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തിലെത്തി. എന്നാല്‍ അതിന് ശേഷം എത്രപേര്‍ ഇങ്ങനെ നേതൃനിരയില്‍ എത്തിയിട്ടുണ്ടെന്നാണ് ചോദ്യം.

എന്തായാലും സിപിഎമ്മിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കാനുള്ള പദ്ധതികള്‍ സിപിഎം തയ്യാറാക്കുന്നുണ്ട്. ഇതിനായി മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് സ്വയം വിരമിയ്ക്കല്‍ പദ്ധതിയടക്കമുള്ളവയെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്.

English summary
CPM Pleanum: P Rajeev raises questions about the representation of Youth in Party Leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X