Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങേയറ്റം പ്രതിഷേധാർഹം'; എൽഐസി ഐപിഒയെ ചെറുക്കാൻ ആഹ്വാനം ചെയ്ത് സിപിഎം

ദില്ലി: എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപനയ്‌ക്ക്‌ കേന്ദ്രസർക്കാർ തുടക്കം കുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം. 29 കോടിയോളം പോളിസിഉടമകൾ കയ്യാളുന്ന അമൂല്യമായ ആസ്‌തിയുള്ള എൽഐസിയുടെ പൊതുഉടമസ്ഥത സ്വഭാവം തകർത്ത്‌ കൈമാറാനാണ്‌ സർക്കാർ ശ്രമമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി. 'ഇൻഷ്വറൻസ്‌ ലോകത്ത്‌ എൽഐസിക്ക്‌ സവിശേഷമായ സ്ഥാനമാണ്‌. രാഷ്‌ട്രനിർമാണത്തിനു സംഭാവന നൽകാൻ കഴിയുന്ന വിധത്തിൽ സ്വകാര്യകമ്പനികളെ ദേശസാൽക്കരിച്ചാണ്‌ എൽഐസി രൂപീകരിച്ചത്‌'.

'സമ്പാദ്യവും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലും കൂട്ടിയിണക്കിയുള്ള ഉൽപന്നം എൽഐസി ഇറക്കിയത്‌ ജനങ്ങൾ വൻതോതിൽ സ്വീകരിച്ചു; ബിസിനസ്‌ വൻതോതിൽ വളരുകയും ചെയ്‌തു. കേന്ദ്രസർക്കാർ അഞ്ച്‌ കോടി രൂപ നിക്ഷേപിച്ച സ്ഥാനത്ത്‌ ഇപ്പോൾ എൽഐസിയുടെ മൊത്തം ഫണ്ട്‌ 34 ലക്ഷം കോടി രൂപയാണ്‌. പോളിസിഉടമകളുടെ ട്രസ്‌റ്റ്‌ എന്നതിൽനിന്ന്‌ പരമാവധി ലാഭം കൊയ്യാനായി പ്രവർത്തിക്കുന്ന കമ്പനിയാക്കി എൽഐസിയെ മാറ്റാനാണ്‌ സർക്കാർ ശ്രമം. എൽഐസി ഓഹരിവിൽപന എന്നതിന്റെ അർഥം പോളിസി ഉടമകളിലേയ്‌ക്ക്‌ ഭാവിയിൽ എത്തിച്ചേരുന്ന വരുമാനത്തിന്റെ വിൽപന എന്നതാണ്‌. ഐപിഒയുടെ പ്രത്യാഘാതം പോളിസി ഉടമകളോട്‌ വിശദീകരിച്ചിട്ടില്ല'.

55

'അംഗീകരിക്കാൻ കഴിയാത്ത വിൽപനയുടെ വിവരങ്ങൾ പുറത്തുവരികയാണ്‌. എൽഐസിയുടെ എംബഡഡ്‌ മൂല്യം (ഭാവി ഓഹരി ഉടമകൾ കമ്പനിക്ക്‌ കൽപിക്കുന്ന മൂല്യം) 5.40 ലക്ഷം കോടി രൂപയായി നിശ്‌ചയിച്ചു. എൽഐസി ഓഹരികളുടെ യഥാർഥമൂല്യം രണ്ടര മുതൽ മൂന്ന്‌ മടങ്ങ്‌ വരെയായി വർധിക്കുമെന്ന്‌ രണ്ട്‌ മാസം മുമ്പ്‌ കരുതിയതാണ്‌. എന്നാൽ വിദേശനിക്ഷേപകരുടെ സമ്മർദ്ദത്തിനു വഴങ്ങി ഈ ഗുണനഘടകം 1.1 ആയി കേന്ദ്രസർക്കാർ ഇടിച്ചുതാഴ്‌ത്തി. ഇൻഷ്വറൻസ്‌ മേഖലയിൽ ഉദാരവൽക്കരണത്തിന്‌ തുടക്കമിട്ട്‌ കാൽനൂറ്റാണ്ട്‌ പിന്നിടുമ്പോഴും മൊത്തം പോളിസികളിൽ 73 ശതമാനവും ആദ്യവർഷപോളിസികളിൽ 61 ശതമാനവും എൽഐസിയാണ്‌ കയ്യാളുന്നത്‌'.

ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇൻഷ്വറൻസ്‌ സ്ഥാപനമാണിത്‌. 38 ലക്ഷം കോടി രൂപ മൊത്തം ആസ്‌തിയുള്ള സ്ഥാപനത്തിൽ ലക്ഷത്തോളം ജീവനക്കാരുണ്ട്‌, 14 ലക്ഷം ഏജന്റുമാരും. ആറ്‌ പതിറ്റാണ്ടായി നിസ്‌തുലമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്ന സ്ഥാപനത്തിന്റെ മൂല്യം കഴുകൻകണ്ണുകളോടെ എത്തുന്ന രാജ്യാന്തരനിക്ഷേപകരുടെ താൽപര്യത്തിനു വഴങ്ങി ഇടിച്ചുകാണിക്കുന്നത്‌ തികച്ചും അധാർമികവും ധനകാര്യക്രമക്കേടുമാണ്‌. സ്ഥാപനത്തിന്റെ ഓഹരിവിൽപനയെ തത്വത്തിൽ എതിർക്കുന്നു. എൽഐസിയുടെ യഥാർഥമൂല്യം ഏകപക്ഷീയമായി കുറച്ചുകാണിക്കുന്നത്‌ അതിലേറെ അപലപനീയമാണ്‌. ഓഹരിവിൽപന നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാരും പോളിസിഉടമകളും നടത്തിവരുന്ന പ്രക്ഷോഭത്തിന്‌ സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഐപിഒയെ സാധ്യമായ എല്ലാ മാർഗങ്ങളിലും വിപുലമായി ചെറുക്കാൻ ആഹ്വാനം ചെയ്യുന്നു, സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

Recommended Video

cmsvideo
    നടി ആക്രമിക്കപ്പെട്ട കേസില്‍ ഉപവാസ സമരവുമായി നടന്‍ രവീന്ദ്രന്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+