ആപ്പിൾ വാച്ചും, മോണ്ട് ബ്ലാങ്ക് പേനയും!!! ചോദിച്ചതിന് തൊഴിലാളി പാർട്ടിയുടെ നേതാവ് പണി തെറിപ്പിച്ചു!!
ആഡംബരം ജീവിതം ചോദ്യം ചെയ്ത ആളുടെ ജോലി തെറിപ്പിക്കാന്‍ നോക്കിയ സിപിഎം എംപിയും, എസ്എഫ്ഐ, മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഋതബ്രത ബാനര്‍ജിയുടെ നടപടി വിവാദത്തില്‍.
ദില്ലി: ആഡംബരം ജീവിതം ചോദ്യം ചെയ്ത ആളുടെ ജോലി തെറിപ്പിക്കാന്‍ നോക്കിയ സിപിഎം എംപിയും, എസ്എഫ്ഐ, മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഋതബ്രത ബാനര്‍ജിയുടെ നടപടി വിവാദത്തില്‍. ദില്ലിയില്‍ നടന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി.
പാര്‍ട്ടിയ്ക്ക് നാണക്കേട് ഉണ്ടാവുന്ന തരത്തില്‍ പെരുമാറിയ ഋതബ്രത ബാനര്‍ജിയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ പി ബി ബംഗാള്‍ ഘടകത്തോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 12ന് സിംഗൂരിയില് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന് ഫുട്ബോള്‍ മത്സരം കാണാനെത്തിയതായിരുന്നു ഋതബ്രത ബാനര്‍ജി. അതിനിടെ എം പി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ചിത്രമാണ് പാരയായത്.

പോക്കറ്റില്‍ മോണ്ട് ബ്ലാക്ക് പേനയും കയ്യില്‍ ആപ്പിള്‍ വാച്ചും കാണുന്നതായിരുന്നു സിപിഎം എംപി പോസ്റ്റ് ചെയ്ത ചിത്രം. അതിന് അടിയില്‍ ഒരു പാര്‍ട്ടി പ്രവര്ത്തകന് ഇട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്.

പാര്‍ട്ടി അനുഭാവിയായ 24കാരനായ സുമിത് താലൂക്ദറിന്റെ കമന്റാണ് വിവാദം ആയത്. ഇതായിരുന്നു ആ കമന്റ് ....
''ആപ്പിള്‍ വാച്ചാണ് താങ്കള്‍ കെട്ടിയിരിക്കുന്നത്, അതിന്റെ വില 27,000 രൂപയില്‍ തുടങ്ങുന്നു, നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന മോണ്ട് ബ്ലാക്ക് പെന്നിന് ഇന്ത്യയില്‍ 30,000 രൂപയ്ക്ക് മുകളില്‍ വില വരും. എങ്ങനെയാണ് ഇത്രയും ആഡംബര വ്സതുക്കള്‍ താങ്കളുടെ കയ്യില്‍ ഉണ്ടാകുന്നത്. കേവലം 6,000 രൂപയാണ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്റെ വരുമാനം. അത് കൊണ്ട് ഇതൊക്കെ വാങ്ങാനാകുമോ... ? ''

സുമിതിന്റെ കമന്റ് ഫേസ്ബുക്കില്‍ വൈറലായി. നിരവധി പേര് ഇത് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. എം പി ഋതബ്രത ബാനർജിയ്ക്ക് മറുപടി ഇല്ലാതായി.

ക്ഷുഭിതനായ ഋതംബ്രത ചെയ്തത് എന്തെന്നോ, ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുമിതന്റെ ജോലി തെറിപ്പിക്കാനാണ് എം പി ശ്രമിച്ചത്. ഇതിനായി കമ്പനിയുടെ എച്ച് ആര് വിഭാഗവുമായി ബന്ധപ്പെട്ട് യുവാവിവെ ജോലിയില്‍ നിന്ന് പിരിച്ച് വിടണം എന്ന് ആവശ്യപ്പെട്ടു.

സുമതിന്റെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഋതംബ്രത എച്ച് ആര് വിഭാഗത്തിന് അയച്ച കത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതോടെ എംപി ശരിയ്ക്കും പ്രതിരോധത്തിലായി. ഋതംബ്രതയുടെ ലെറ്റര്‍പാഡില്‍ ഉള്ളതായിരുന്നു കത്ത്.

ഋതംബ്രതയുടെ കത്തിനെ തുടര്‍ന്ന് യുവാവിന്റെ ജോലിയും നഷ്ടപ്പെട്ടിരുന്നു. ജോലിക്കാരന് സാമൂഹിക മാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നുവെന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ കമ്പനിയ്ക്ക് എതിരെ കേസ് നല്‍കുമെന്നും എം പി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സുമിത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി.

വിഷയം സിപിഎം ബംഗാള്‍ ഘടകത്തിന് മുന്നില്‍ പരാതി ആയി എത്തിയെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ല. വിഷയം പിബിയുടെ മു്ന്നിലും എത്തി. ബംഗാള്‍ ഘടകത്തോട് അച്ചടക്ക നടപടി സ്വീകരിക്കാനാണ് പിബി ആവശ്യപ്പെട്ടിരിക്കുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications