കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണ ബില്ലിനെതിരെ സിപിഎം; എതിര്‍ത്ത് വോട്ട് ചെയ്യും, യഥാര്‍ഥ പിന്നാക്കക്കാരെ തഴയുന്നു

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയല്‍ അവതരിപ്പിച്ച സാമ്പത്തിക സംവരണ ബില്ലിനെതിരെ സിപിഎം. പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ബില്ല് പാസാക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ച ആവശ്യമാണെന്നും പിബി ആവശ്യപ്പെട്ടു.

Rss

സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ അശാസ്ത്രീയതയുണ്ട്. സംവരണ പരിധി നിശ്ചയിച്ചത് ശാസ്ത്രീയമായിട്ടല്ല. എട്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാവര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹത നല്‍കുന്നത് യഥാര്‍ഥ പിന്നാക്കക്കാരെ തഴയുന്നതാണെന്നും സിപിഎം പറയുന്നു.

മന്ത്രി എകെ ബാലനുള്‍പ്പെടെയുള്ള കേരളത്തിലെ സിപിഎം നേതാക്കള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ കഴിഞ്ഞദിവസം സ്വാഗതം ചെയ്തിരുന്നു. പിന്നാക്കക്കാരുടെ സംവണം വെട്ടിക്കുറയ്ക്കാതെയുള്ള സാമ്പത്തിക സംവരണം സ്വാഗതാര്‍ഹമാണെന്നാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ പറഞ്ഞത്.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനെയാണ് കഴിഞ്ഞദിവസം കേരളത്തിലെ സിപിഎം നേതാക്കള്‍ സ്വാഗതം ചെയ്തത്. ഇതിന് വിരുദ്ധമായ നിലപാടാണ് പിബി എടുത്തിരിക്കുന്നത്.

എന്നാല്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ സംവരണ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാവൂവെന്ന് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ജാതി പിന്നാക്കാവസ്ഥ പോലെ സാമ്പത്തിക പിന്നാക്കാവസ്ഥ ശാശ്വതമല്ല. സംവരണ വിഷയം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴ്ത്താനുള്ള ബിജെപിയുടെ നീക്കം തുറന്നുകാട്ടണമെന്നും വിഎസ് ആവശ്യപ്പെട്ടു.

English summary
CPM PB slams NDA government on Economic Reservation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X