കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്; നിയമപരമായ തീർപ്പുണ്ടായി, ചില കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് സിപിഎം!

Google Oneindia Malayalam News

ദില്ലി: അയോധ്യ തർക്കഭൂമിയിലെ ചരിത്ര വിധിയിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ. ൻതോതിൽ സംഘർഷങ്ങൾക്കും മരണത്തിനും ഇടയാക്കിയ വിധം വർഗീയശക്തികൾ ഉപയോഗിച്ചുവന്ന വിഷയത്തിലെ തർക്കം അവസാനിപ്പിക്കാനാണ്‌ അയോധ്യക്കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ വിധിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന്‌ സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...

തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം ട്രസ്‌റ്റ്‌ വഴി ക്ഷേത്രം പണിയാൻ ഹിന്ദുപക്ഷത്തിനു സുപ്രീംകോടതി കൈമാറി. മുസ്ലിംപള്ളി പണിയാൻ സുന്നി വഖഫ്‌ബോർഡിനു മറ്റൊരിടത്ത്‌ അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്ന്‌ കോടതി നിർദേശിച്ചു. ഈ തർക്കത്തിൽ മധ്യസ്ഥത വഴിയുള്ള പരിഹാരം സാധ്യമല്ലെന്നും കോടതിവിധി വഴി പരിഹരിക്കണമെന്നുമാണ്‌ സപിഎം എക്കാലത്തും അഭിപ്രായപ്പെട്ടിരുന്നതെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.

CPM

Recommended Video

cmsvideo
സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരാമര്‍ശം, ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍ | Oneindia Malayalam

1992ൽ ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌ നിയമലംഘനമാണെന്ന്‌ കോടതിവിധിയിൽ തന്നെ പറയുന്നു. അതൊരു ക്രിമിനൽ പ്രവൃത്തിയും മതനിരപേക്ഷ തത്വങ്ങൾക്കുനേരെയുള്ള കടന്നാക്രമണവുമായിരുന്നു. ബാബറി മസ്‌ജിദ്‌ തകർക്കൽ കേസിന്റെ വിചാരണ വേഗത്തിൽ നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണം. 1991ലെ ആരാധനാലയനിയമത്തെ കോടതി ശ്ലാഘിച്ചിട്ടുണ്ട്‌. ഈ നിയമത്തിൽ മുറുകെപിടിക്കുന്നതിലൂടെ ഭാവിയിൽ മതപരമായ കേന്ദ്രങ്ങളുടെ പേരിലുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനാകും. കോടതിവിധിയുടെ പേരിൽ സാമുദായിക സൗഹാർദം തകർക്കുന്ന വിധം പ്രകോപനപരമായ പ്രതികരണങ്ങൾ ആരും നടത്തരുതെന്ന്‌ പിബി അഭ്യർഥിച്ചു.

English summary
CPM Politburo statement about Ayodhya vedict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X