Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കടലായി ബാഗേപള്ളി; ആഞ്ഞടിച്ച് പിണറായി, കേരളം കേന്ദ്രത്തിന്റെ കണ്ണിലെ കരടെന്ന് വിമർശനം

ബെംഗളൂരു: കര്‍ണാടകയില്‍ ബാഗേപള്ളിയെ ഇളക്കി മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സിപിഎം റാലിയും പൊതുസമ്മേളനവും. കര്‍ണാടകയില്‍ സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ബാഗേപള്ളിയി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയിൽ പങ്കെടുത്തത്.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് വര്‍ഗീയത ബോധപ്പൂര്‍വ്വം ഉയര്‍ത്തികൊണ്ടുവന്ന് ചരിത്രം തന്നെ മാറ്റിയെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു.

pinarayi vijayan

'കേരള സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തിന്‍റെ കണ്ണിലെ കരടാണ്. സാമ്പത്തികമായി ശ്വാസം മുട്ടിച്ചും കുതന്ത്രങ്ങള്‍ മെനഞ്ഞും കള്ളപ്രചാരവേല നടത്തുകയാണ്. നയതന്ത്ര സ്വര്‍ണകടത്ത് വിവാദം അടക്കം ഇതിന്‍റെ ഭാഗമാണ്. ദേശീയതയുടെ വക്താക്കളാകാന്‍ ബിജെപി ശ്രമിക്കുകയാണ്.

ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്ത് ഭീഷണി ഉയര്‍ത്തുന്നു.നിലവില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ല, ബിജെപിയുടെ റിക്രൂട്ടിങ്ങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്നും' പിണറായി വിജയന്‍ പറഞ്ഞു.

ബി വി രാഘവുലു, എം എ ബേബി തുടങ്ങിയവരും ബാഗേപള്ളിയിലെ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് ബാഗേപള്ളി. കോണ്‍ഗ്രസ് നേതാവ് എസ് എന്‍ സുബ്ബ റെഡ്ഢിയാണ് ബാഗേപള്ളിയിലെ സിറ്റിങ് എംഎല്‍എ. ദളിത് വിഭാഗവും കര്‍ഷകരും അധികമുള്ള മേഖലയാണ് ആന്ധ്ര കര്‍ണാടക അതിര്‍ത്തി മേഖലയിലുള്ള ബാഗേപള്ളി.

നേരത്തെ, ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്നെന്ന് വിമർശനം ഉന്നയിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

മുഖ്യമന്ത്രിയുടെ വാക്കുകൾ

'ദേശീയത' എന്നാൽ ഹിന്ദുത്വദേശീയത എന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. ദേശസ്നേഹം ചില ആളുകളുടെ കുത്തക ആക്കാനാണ് നീക്കം. സ്വാതന്ത്ര സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ ദേശീയതയുടെ സർട്ടിഫിക്കറ്റ് നൽകാൻ നടക്കുകയാണ്. മാപ്പ് എഴുതി കൊടുത്തവരാണ് ഇവർ. പ്രത്യേക രീതിയിൽ മുദ്രാവാക്യം വിളിച്ചാലേ ദേശസ്നേഹം ആകൂ എന്ന് വരുത്താനാണ് നീക്കം.

എല്ലാതരം വിഘടന വിഭജന വാദത്തിന്‍റെയും മുന്നിലാണ് ആർഎസ്എസ്. ഇവരാണ് അതിദേശീയതയുടെ അപ്പോസ്തരാകുന്നത്. ഇത് എന്തൊരു വിരോധാഭാസമാണിത്. ദളിതരടക്കം സംഘപരിവാറിൻ്റെ ആക്രമണങ്ങൾക്ക് ഇരയാകുന്നു.എതിരാളികളെ രാഷ്ട്രദ്രോഹിളാക്കുന്നു, കപടദേശീയതയാണിത്. ബിജെപി കൂടുതൽ ജനാധിപത്യവിരുദ്ധമായി മാറുന്നു.

വർഗീയതയുടെ പുകമറയിൽ നവ ലിബറൽ നയം നടപ്പാക്കുകയാണ്. കോർപ്പറേറ്റുകൾ വാനോളം ഉയരുന്നു. ബിജെപിക്കും കോൺഗ്രസിനും ഒരേ സമീപനമാണ്. രണ്ട് പാർട്ടികളും സഹായിച്ചത് കോർപ്പറേറ്റുകളെ മാത്രമാണ്. പൊതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. രാജ്യത്ത് വേറിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+