കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിപിഎം തിരുമ്പി വരുവേന്ന് സോല്ല്'; ത്രിപുരയിൽ തിരിച്ചുവരവിനൊരുങ്ങി സിപിഎം, കാരണം ഇതൊക്കെയാണ്...

Google Oneindia Malayalam News

25 വർഷമാണ് സിപിഎം ത്രിപുര അടക്കി വാണിരുന്നത്. എന്നിട്ടും ബംഗാളും കേരളവും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒരു അടയാളമായി ത്രിപുര അടയാളപ്പെടുത്തപ്പെട്ടു. കാരണം ആദ്യം പറഞ്ഞ സി പി എം ഭരണം തന്നെ. എന്നാല്‍ കാൽനൂറ്റാണ്ടിന് ശേഷം ത്രിപുര സി പി എമ്മിനെ കൈവിടുകയായിരുന്നു. സിപിഎം നേരിട്ടത് അപ്രതീക്ഷിതമായ തോൽവിയായിരുന്നു. അങ്ങിനെ ബിജെപി മന്ത്രിസഭ ത്രിപുരയിൽ അദികാരത്തിൽ വന്നു.

എന്നാൽ പിന്നീട് സിപിഎം പ്രവർത്തകർക്ക് നേരെയും എന്തിന് മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിന് നേരെയും കൈയ്യേറ്റശ്രമങ്ങൾ ഉണ്ടായിരുന്നു. ബിജെപിയുടെ അക്രമങ്ങളിൽ സിപിഎം പ്രവർത്തകർക്ക് വീട്ടിൽ‌ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. എന്നാൽ ത്രിപുരയിൽ സിപിഎം തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

ഭൂരിപക്ഷം കുറഞ്ഞു

ഭൂരിപക്ഷം കുറഞ്ഞു


ബദ്ധാര്‍ഘട്ട് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ വലിയ രീതിയിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ്. രണ്ടാം സ്ഥാനത്താണ് സിപിഎം സ്ഥാനാർത്ഥി. പരാജയപ്പെട്ടതാകട്ടെ വെറും 5276 വോട്ടിന് മാത്രം. ത്രിപുരയിൽ സിപിഎം തിരിച്ചു വരുന്നു എന്നതിന്റെ സൂചനകളാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

ആ വാദങ്ങളൊക്കെ തെറ്റ്

ആ വാദങ്ങളൊക്കെ തെറ്റ്

നിയമസഭ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പരാജയത്തിന് ശേഷം അല്ലെങ്കിൽ ബിജെപിയുടെ ചരിത്ര വിജയത്തിന് ശേഷം സിപിമ്മിനെ അണികളും പ്രാദേശിക നേതാക്കളും കൈവിട്ടു എന്ന തരത്തിലുള്ള വാർത്തകളായിരുന്നു ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ അത്തരം വാദങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ത്രിപുരയിലെ ബദ്ധാർ‌ഘട്ട് നിയമസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം.

കോൺഗ്രസിന് 18 മടങ്ങ് കൂടി

കോൺഗ്രസിന് 18 മടങ്ങ് കൂടി

ബിജെപി സ്ഥാനാര്‍ത്ഥി മിമി മജുംദാര്‍ 20,487 വോട്ടുകള്‍ നേടിയപ്പോള്‍ ബുള്‍തി ബിശ്വാസ് നേടിയത് 15,211 വോട്ടുകളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 9015 വോട്ടുകള്‍ നേടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം 505 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നേടിയിരുന്നത്. 18 മടങ്ങ് വോട്ട് വര്‍ധിച്ചാണ് ഇക്കുറി 9105 വോട്ട് നേടിയതെന്നതും മറ്റൊരു പ്രത്യേകതയാണ്. അതായത് കോൺഗ്രസിന് വോട്ട് കൂടിയപ്പോൾ ബിജെപിക്ക് വോട്ട് കുറഞ്ഞെന്ന് തന്നെ അനുമാനിക്കാം. അതേസമയം സിപിഎമ്മിനും വോട്ട് കൂടി.

20 മണ്ഡലങ്ങൾ ബിജെപി പാളയത്തിലേക്ക്....

20 മണ്ഡലങ്ങൾ ബിജെപി പാളയത്തിലേക്ക്....

ഇന്റിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി)യെ കൂട്ടുപിടിച്ചാണ് സംസ്ഥാന ഭരണം ബിജെപി പിടിച്ചെടുത്തിരുന്നത്. സി പി എമ്മിനെ 16 സീറ്റുകളിൽ ഒതുക്കി 36 സീറ്റുകൾ നേടി ബി ജെ പിയുടെ ബിപ്ലബ് കുമാർ ദേബ് ത്രിപുരയുടെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയാകുകയായിരുന്നു. ഐ പി എഫ് ടി എട്ട് സീറ്റുകളിൽ ജയിച്ചു. ഗോത്ര വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന എൻ സി ദേബർമയുടെ നേതൃത്വത്തിലുള്ള ഐ പി എഫ് ടിയെ കൂട്ടുപിടിച്ചതിലൂടെ പരമ്പരാഗതമായി സി പി എമ്മിനൊപ്പം നിൽക്കുന്ന 20 മണ്ഡലങ്ങളാണ് ഒറ്റയടിക്ക് ബി ജെ പി പാളയത്തിലെത്തിയത്.

ചരിത്രം മാറി മറിയും

ചരിത്രം മാറി മറിയും

43 ശതമാനം വോട്ടർമാരാണ് ആ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകിയത്. 33 സീറ്റുകൾ നഷ്ടപ്പെട്ട സിപിഎമ്മിന്റെ കൈയിൽ ശേഷിച്ചത് 16 എണ്ണം മാത്രം. കോൺഗ്രസിനും സിപിഐക്കും ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിയെ ചരിത്ര ജയത്തിലെത്തിച്ചത്. പക്ഷേ, ചരിത്രം നിശ്ചലമല്ല. കാര്യങ്ങൾ ഒരു വർഷത്തിനിടയിൽ വീണ്ടും മാറിമറിയുകയാണ്. ബിജെപിക്ക് വലിയ വിജയം കൈയെത്തിപ്പിടിച്ചുകൊടുത്ത ഐപിഎഫ്ടി മാറി ചിന്തിച്ചാലും ഭരണം കൈയ്യിൽ നിന്ന് പോകും.

English summary
CPM ready to make a comeback in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X