Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യ ബിജെപിയുടെ കയ്യിൽ അല്ല', ബിജെപി വിരുദ്ധവികാരം ശക്തമാണെെന്ന് കണക്കുകളെന്ന് സിപിഎം

രാജ്യത്തെ ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധ വികാരം ശക്തമാണെന്ന് സിപിഎം. ബിജെപിക്ക് രാജ്യത്ത് തനിച്ച് ഭരണം പിടിക്കാനായിട്ടുളളത് രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ മാത്രമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. ബിജെപി വിരുദ്ധ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുത്ത് ബിജെപി വിരുദ്ധ ജനവികാരം ബലപ്പെടുത്തണമെന്നും സിപിഎം വ്യക്തമാക്കുന്നു. സിപിഎം കുറിപ്പ് വായിക്കാം: 'രാജ്യത്തെ സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്വന്തമായി നിയമസഭാ തെരഞ്ഞെടുപ്പുകൾ വിജയിക്കാനായത് ഇരുപത്തിയെട്ടിൽ ഒൻപത് ഇടങ്ങളിൽ മാത്രമാണ്. കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മറ്റ് പാർടികളുടെ എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ബിജെപി സർക്കാരുകൾ ഉണ്ടാക്കിയത്. 14 സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപി ഇതര പാർടികളാണ്.

ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരം ശക്തമാണെന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തിലും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രതിപക്ഷ കക്ഷികളിലെ പ്രത്യയ ശാസ്ത്ര ദാരിദ്ര്യത്തെ മുതലെടുത്തുമാണ് ബിജെപിക്ക് അവരുടെ ശരിക്കുള്ള ജനസ്വാധീനത്തിൽ കവിഞ്ഞുള്ള അധികാരം നേടാനായത്. കോർപ്പറേറ്റ് പ്രീണന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വൻതോതിലുള്ള കോർപറേറ്റ് സാമ്പത്തിക സഹായം രഹസ്യവഴികളിൽ ബിജെപിക്ക് ലഭിക്കുന്നുണ്ട്. അവ സ്വീകരിക്കുന്നതിനായി ഇലക്ടറൽ ബോണ്ട് പോലെയുള്ള കുറുക്കുവഴികളും ബിജെപിയുടെ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ജനപ്രതിനിധികളെയും മറ്റ് പാർടികളിലെ നേതാക്കളെയും വിലയ്ക്ക് വാങ്ങാൻ ബിജെപിക്ക് ഇത് സഹായകമാകുന്നു.

cpm

നിലവിൽ ബിജെപി സർക്കാർ ഭരണത്തിലിരിക്കുന്ന ഗോവയിലും അരുണാചൽപ്രദേശിലും മറ്റും സമാനരീതിയിൽ ജനപ്രതിനിധികളെ വിലയ്‌ക്കെടുത്ത് ഭരണം പിടിച്ചിട്ടുണ്ട്. ബിജെപി ദുർബലമായ ഇടങ്ങളിൽ കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും ജനപ്രതിനിധികളെ ബിജെപിയിലേക്ക് എത്തിച്ചും പിന്നീട് അവരെ ബിജെപി സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിൽ നിർത്തിയും പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയസംവിധാനത്തെ മൊത്തത്തിൽ വിലയ്‌ക്കെടുക്കുന്ന ബിജെപിയുടെ പദ്ധതി പല സംസ്ഥാനങ്ങളിലും നടപ്പിലായിട്ടുണ്ട്.

ബിജെപിയുമായി സഖ്യത്തിലുള്ള ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മധ്യസ്ഥതയിൽ തെലങ്കാന രാഷ്ട്രസമിതിയുടെ എംഎൽഎമാരെ കോടികൾ കൊടുത്ത് വിലയ്‌ക്കെടുക്കാൻ നടത്തിയ ശ്രമങ്ങൾ രാജ്യത്തെ മാധ്യമങ്ങൾ സചിത്രം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനങ്ങൾ തോറുമുള്ള ശക്തമായ ബിജെപി വിരുദ്ധ ജനവികാരം ബലപ്പെടുത്തണമെങ്കിൽ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+