കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ പൂട്ടാന്‍ ബിജെപിക്ക് 'രഹസ്യമായി' കൈകൊടുത്ത് സിപിഎം!! മണ്ഡലങ്ങളില്‍ പണി തുടങ്ങി പ്രവര്‍ത്തകര്‍

  • By
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ഉള്ളത്. ബിജെപിയെ ഇല്ലാതാക്കാന്‍ ഇത്തവണ കോണ്‍ഗ്രസും ഇടതുപക്ഷവും സഖ്യസാധ്യതകള്‍ തേടിയിരുന്നെങ്കിലും അവസാന നിമിഷം സഖ്യ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

<strong>വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്!! 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ കടം എഴുതി തള്ളും!!</strong>വീണ്ടും ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്!! 4.7 മില്യണ്‍ കര്‍ഷകരുടെ സ്വകാര്യ കടം എഴുതി തള്ളും!!

എന്നാല്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തടയിടാന്‍ സിപിഎം ബിജെപിയെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്ർ ബിജെപിക്ക് വേണ്ടി സിപിഎം പ്രവർത്തിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്ർ റിപ്പോര്ർട്ടു ചെയ്തു. വിശാദംശങ്ങള്‍ ഇങ്ങനെ

 സിപിഎം -ബിജെപി ബന്ധം

സിപിഎം -ബിജെപി ബന്ധം

ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വയ്ക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഇവിടെ ഇത്തവണ 23 സീറ്റുകള്‍ വരെയെങ്കിലും ബിജെപി സ്വപ്നം കാണുന്നുണ്ട്. ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് ശക്തി പകരാന്‍ ഇത്തണ സിപിഎം ബിജെപിക്ക് രഹസ്യ പിന്തുണ നല്‍കുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ സമ്മതിക്കുന്നു.

 പീഡനം ഭയന്ന്

പീഡനം ഭയന്ന്

തൃണമൂല്‍ കോണ്‍ഗ്രസിനെ തടയിടുകയെന്ന ലക്ഷ്യത്തിന്‍റെ പുറത്താണ് സിപിഎം നീക്കം.ബംഗാളിലെ പതിറ്റാണ്ടുകള്‍ നീണ്ട ഇടത് ഭരണം തകര്‍ത്ത് അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പാര്‍ട്ടി ഓഫീസുകള്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു.

 പലായനം ചെയ്തു

പലായനം ചെയ്തു

പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല സ്വന്തം ഗ്രാമങ്ങള്‍ തന്നെ വിട്ട് പലായനം ചെയ്യേണ്ട അവസ്ഥയും പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ക്കുണ്ടായി.ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുന്നേറുന്ന ബിജെപിക്കൊപ്പം നില്‍ക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ തയ്യാറായത്.

ബിജെപിക്ക് വേണ്ടി

ബിജെപിക്ക് വേണ്ടി

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പലയിടങ്ങളില്‍ ധാരണയില്‍ മത്സരിച്ചിട്ടുണ്ടെന്ന പ്രാദേശിക നേതാക്കളുടെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ നുണ പ്രചരിപ്പിക്കുകയാണെന്നായുരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

 ഗത്യന്തരമില്ലാതെ

ഗത്യന്തരമില്ലാതെ

സിപിഎമ്മിന് പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെ പല പോളിങ്ങ് ബൂത്തുകളിലും സിപിഎം പ്രവര്‍ത്തകാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മുമായുള്ള ധാരണ ബിജെപിക്ക് ഗുണം ചെയ്യും.

 ബൂത്ത് തലത്തില്‍

ബൂത്ത് തലത്തില്‍

കൊല്‍ക്കത്തയിലെ ഉത്തര്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ഭരണം. ഇവിട തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപദ്യായെ പരാജയപ്പെടുത്താന്‍ ബൂത്ത് ലെവലില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി സിപിഎം നേതാക്കള്‍ രംഗത്തുണ്ടെന്ന് ബിജെപി തുറന്ന് സമ്മതിക്കുന്നു.

 യോഗങ്ങള്‍

യോഗങ്ങള്‍

ഇവിടെ 1862 പോളിങ്ങ് ബൂത്തുകള്‍ ആണ് ഉള്ളത്. അതില്‍ 500 ഓളം തിരഞ്ഞെടുപ്പ് ഏജന്റുമാരാണ് ബിജെപിക്കുള്ളത്. ബാക്കിയുള്ള ബൂത്തുകളില്‍ സിപിഎമ്മിന്റെ പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ ബിജെപിക്കൊപ്പം നില്‍ക്കാനാണ് ധാരണ.

 വളര്‍ത്തരുത്

വളര്‍ത്തരുത്

അതേസന

മയം സിപിഎം പ്രാദേശിക നേതാക്കള്ർക്ക് മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ത്രിപുരയില്‍ നിലവിലെ ബിജെപി ആധിപത്യം മറക്കരുതെന്നും നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തൃണമൂല്‍ നേതാക്കളില്‍ നിന്ന് രക്ഷനേടാന്‍ ബിജെപിയെ ഒപ്പം ചേര്‍ക്കുന്നത് ആത്മഹത്യാപരമാകുമെന്നും സിപിഎം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

 മമതയും

മമതയും

അതിനിടെ സിപിഎം നീക്കത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. സിപിഎം വീണ്ടും ബിജെപിയെ പിന്തുണച്ച് രംഗത്തുണ്ട്. എല്ലാവരും സിപിഎം-ബിജെപി ബാന്ധവത്തെ കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും മമത നിര്‍ദ്ദേശിച്ചു.

 നേരിടുന്നത്

നേരിടുന്നത്

ഇത്തവണ ബംഗാളിലെ സിപിഎമ്മിന്‍റെ അവസ്ഥ പരിതാപകരമായിരിക്കുമെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്. തൃണമൂലിനെ ബഹിഷ്‌കരിക്കൂ ബംഗാളിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുമുന്നണി ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

 കാരാട്ടിനെതിരെ

കാരാട്ടിനെതിരെ

അതിനിടെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന ആരോപണവുമായി സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി.

 പിബിക്ക് കത്ത്

പിബിക്ക് കത്ത്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്ന കാരാട്ടിന്‍റെ പ്രസ്തവാനയാണ് വിവാദമായത്. കാരാട്ടിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി സുര്യകാന്ത് മിശ്ര സിപിഎം കേന്ദ്ര കമ്മറ്റിക്ക് മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്.

English summary
cpm silently support bjp in west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X