കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊവിഡ് ദൈവത്തിന്റെ ഇടപെടല്‍' നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശത്തിനെതിരെ സിപിഎം

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് വലിയ തിരിച്ചടി ഉയര്‍ത്തി കൊവിഡും പടര്‍ന്നുപിടിക്കുന്നത്. ഇത് ആരോഗ്യമേഖലയ്ക്ക് പുറമേ സാമ്പദ്‌വ്യവസ്ഥയേയും സാരമായി ബാധിച്ചു. എന്നാല്‍ കൊവിഡിന്റെ രൂപത്തില്‍ ദൈവത്തിന്റെ അസാധാരണമായ പ്രവര്‍ത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം.

നിര്‍മ്മലാ സീതാരാമന്‍

നിര്‍മ്മലാ സീതാരാമന്‍

2020-21 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ കുടിശ്ശിക അടക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഎം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ക്രൂരമാണെന്ന് സിപിഎം വ്യക്തമാക്കി.

സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

ആവശ്യമാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കടം വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് അവരുടെ കുടിശ്ശിക നല്‍കുകയും വേണം. എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ കടം വാങ്ങേണ്ടത്. കോര്‍പ്പറേറ്റ് ഫെഡറലിസം? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയും ഇപ്പോള്‍ സംസ്ഥാനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam
ജിഎസ്ടി

ജിഎസ്ടി

സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനത്തില്‍ ഏകദേശം 2.35 ലക്ഷം കോടിയുടെ കുറവുണ്ട്.ഇത് നികത്താന്‍ സംസ്ഥാനങ്ങളോട് കടം വാങ്ങാന്‍ ആവശ്യപ്പെടുന്നത് അസഹ്യമാണ്. ജിഎസിടി കുടിശിക അടക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട ശേഷം അതിന്റെ ദൈവത്തിന്റെ ഇടപെടല്‍ എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍

കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപയാണ് നല്‍കേണ്ടത്. എന്നാല്‍ ഇതുവരേയും 65000 കോടി മാത്രമാണ് ജിഎസ്ടി സെസ് പിരിച്ചെടുത്തത്. 2.35 ലക്ഷം കോടിയുടെ കുറവുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 97000 കോടി ജിഎസ്ടി നഷ്ടവും ബാക്കി കൊവിഡിന്റെ പ്രതിസന്ധിയില്‍ ഉണ്ടായതുമാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കാത്ത സാഹചര്യവും തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മേല്‍ സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം ചേര്‍ന്നത്.

സ്വർണക്കടത്തിൽ അനിൽ നന്പ്യാർ 'ജന'ത്തിന് പുറത്തേക്ക്... താൻ വഴി ലക്ഷ്യം വച്ചത് ബിജെപി നേതാക്കളെയെന്ന്

മഹിള മാൾ കുടുംബശ്രീയുടെ പേരിൽ നടന്ന തട്ടിപ്പ്; വിജിലൻസ് അന്വേഷണം വേണമെന്ന് ചെന്നിത്തലമഹിള മാൾ കുടുംബശ്രീയുടെ പേരിൽ നടന്ന തട്ടിപ്പ്; വിജിലൻസ് അന്വേഷണം വേണമെന്ന് ചെന്നിത്തല

English summary
CPM slams centre over the shortfall in GST Revenue and said its a god's act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X