കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ സിപിഎമ്മിന്റെ പിന്തുണ ബിജെപിക്ക് എതിരായ സ്ഥാനാർത്ഥികൾക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിക്ക് എതിരായ ശക്തരായ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനം. അടുത്ത മാസം നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് മൂന്ന് ദിവസത്തെ കേന്ദ്രകമ്മറ്റി യോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. ഇതിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കി. ഇതിന് പുറമേ വിവിധ വിഷങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുകയാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പില്‍ തോറ്റതോടെ രാജ്യത്ത് ശക്തമായ വര്‍ഗീയ ധ്രൂവീകരണം നടത്താനാണ് ബിജെപി ശ്രമമെന്നും, ഇതിന് ചില കേന്ദ്രമന്ത്രിമാര്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നും യെച്ചൂരി ആരോപിച്ചു.

Sitaram Yechuri

കർണാടകയിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ പട്ടിക കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്ത സീറ്റുകളില്‍ ബിജെപിക്കെതിരെ ശക്തമായ സ്ഥാനാര്‍ഥികളെ പിന്തുണക്കാനാണ് സിപിഎം കേന്ദ്ര കമ്മറ്റി തീരുമാനം. അതേസമയം കർണാടകയിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രചാരണം തകർക്കുകയാണ്. പ്രചരണ പരിപാടിയിൽ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കർണാടകയിൽ എത്തിയിട്ടുണ്ട്. കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ണഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ചാണക്യ തന്ത്രങ്ങളുമായാണ് ഷാ കര്‍ണാടക സന്ദര്‍ശനത്തിനെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കർണാടകയിലെ ഒരു എംഎൽഎ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നിട്ടുമുണ്ട്.

English summary
CPM standpont in Karnataka Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X