ആഡംബര ജീവിതത്തോട് ഭ്രമം; രാജ്യസഭാ എംപിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു
ദില്ലി: ആഡംബര ജീവിതത്തോട് ഭ്രമം കാട്ടുന്ന രാജ്യസഭാ എം.പിയെ സിപിഎം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപി റിതബ്രത ബാനര്‍ജിക്കെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി. മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. എംപി ജീവിത ശൈലി തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടിയെടുക്കും.
ആപ്പിള്‍ കമ്പനിയുടെ സ്മാര്‍ട്വാച്ചും വിലപിടിപ്പുള്ള പേനയും അണിഞ്ഞുള്ള ഇദ്ദേഹത്തിന്റെ സെല്‍ഫി വിവാദമായിരുന്നു. ഇത് കണ്ട ചില പാര്‍ട്ടി അംഗങ്ങള്‍ ഇദ്ദേഹത്തിന്റെ രീതിക്കെതിരെ രംഗത്ത് വന്നു. പാര്‍ട്ടി നടപടിയും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമുണ്ടായത്.

റിതബ്രതയുടെ ജീവിത ശൈലികള്‍ ഇടത് ആശയത്തിന് വിരുദ്ധമാണെന്ന് പാര്‍ട്ടി വിലയിരുത്തി. കൂടാതെ റിതബ്രതയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന സമിതി അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു.












Click it and Unblock the Notifications