കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുദ്ധികലശത്തിനൊരുങ്ങി സിപിഎം, ബിജെപിയെ സഹായിച്ചവര്‍ പുറത്താവും!!

  • By
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം. ബംഗാളില്‍ ഇത്തവണ ബിജെപിയുടെ വിജയത്തിന് സഹായിച്ചത് സിപിഎമ്മാണെന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. പ്രാദേശിക സിപിഎം നേതാക്കള്‍ ബിജെപിയെ പിന്തുണച്ചിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തുറന്ന് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും സഹായിച്ച പാര്‍ട്ടി അംഗങ്ങളായവരെ പുറത്താക്കാന്‍ സിപിഎം തിരുമാനിച്ചിരിക്കുന്നത്.

cpmworkers

തൃണമൂല്‍ കോണ്‍ഗ്രസിന് വലിയൊരു രാഷ്ട്രീയ ആയുധമാണ് സിപിഎം പ്രവര്‍ത്തകര്‍ തങ്ങളുടെ നടപടിയിലൂടെ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നേരിട്ടും അല്ലാതെയും ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പിന്തുണച്ച പ്രവര്‍ത്തകരെ പുറത്താക്കാനാണ് പാര്‍ട്ടി തിരുമാനം, സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു.

<strong>'ക്രിസ്തു ചിരിക്കട്ടെ!! കാര്‍ട്ടൂണ്‍ വിവാദത്തില്‍ വൈദികന്‍റെ വേറിട്ട കുറിപ്പ്, വൈറല്‍</strong>'ക്രിസ്തു ചിരിക്കട്ടെ!! കാര്‍ട്ടൂണ്‍ വിവാദത്തില്‍ വൈദികന്‍റെ വേറിട്ട കുറിപ്പ്, വൈറല്‍

പാലം വലിച്ച നേതാക്കളെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തവരെ കണ്ടെത്താനുള്ള നടപടിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. പുരുളിയ, ഹൂഗ്ലി, നഡിയ, വെസ്റ്റ് മേദിനിപുര എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങാത്ത 200 പേരെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരക്കാരെ സസ്പെന്‍റ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാനാണ് പാര്‍ട്ടി തിരുമാനം.

<strong>മന്ത്രിസഭാ വികസനം പരിഹാരമാകില്ല, മൈസൂരില്‍ ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് എംഎല്‍എ</strong>മന്ത്രിസഭാ വികസനം പരിഹാരമാകില്ല, മൈസൂരില്‍ ബിജെപി എംപിയുമായി കൂടിക്കാഴ്ച നടത്തി ജെഡിഎസ് എംഎല്‍എ

ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ട് ശതമാനം ഇത്തവണ കുത്തനെ ഇടിഞ്ഞിരുന്നു. 22 ശതമാനം വോട്ടുണ്ടായിരുന്ന സംസ്ഥാനത്ത് ഇത്തവണ സിപിഎമ്മിന്‍റെ വോട്ട് ശതമാനം ആറ് ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് ശുദ്ധീകരണ നടപടിയുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.

<strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്</strong>ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്

English summary
CPM to expell members wo supported bjp win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X