കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ മതേതര ബദലൊരുങ്ങുന്നു.... 7 പാര്‍ട്ടികളുടെ മഹാസഖ്യം മത്സരത്തിനിറങ്ങും

Google Oneindia Malayalam News

ദില്ലി: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യം സിപിഎമ്മിനെ അമ്പരിപ്പിച്ച തീരുമാനമായിരുന്നു. എന്നാല്‍ ഇതില്‍ പതറാതെ പുതിയൊരു ദേശീയ ബദലിന് സിപിഎം തുടക്കം കുറിച്ചിരിക്കുകയാണ്. വമ്പന്‍ പാര്‍ട്ടികള്‍ ഇതിന്റെ ഭാഗമാകുമെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിനെ ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്തില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം.

അതേസമയം കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികളെയാണ് സഖ്യത്തിന്റെ ഭാഗമാക്കുന്നത്. ഇത് നിരവധി സംസ്ഥാനങ്ങളില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുമാണിത്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചതോടെ മത്സരം സിപിഎമ്മിനെതിരെയാണ് എന്ന വികാരമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയതെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.

മതേതര ബദലൊരുങ്ങുന്നു

മതേതര ബദലൊരുങ്ങുന്നു

കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ ചേര്‍ത്തുള്ള മതേതര ബദലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ അല്ല പ്രധാന ശത്രുവായി കാണുന്നത് എന്ന പ്രചാരണത്തിനും സിപിഎം തുടക്കം കുറിക്കും. വിവിധ സംസ്ഥാനങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തുന്ന ചര്‍ച്ചകള്‍ വിജയകരമാണെന്നാണ് സൂചന.

ഏതൊക്കെ പാര്‍ട്ടികള്‍

ഏതൊക്കെ പാര്‍ട്ടികള്‍

സിപിഎം, സിപിഐ, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി, ജനസേന പാര്‍ട്ടി, ബിജു ജനതാദള്‍, ആംആദ്മി പാര്‍ട്ടി, എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ഇവര്‍ ഒന്നിച്ച് ചേരുമ്പോള്‍ 120 സീറ്റില്‍ വരെ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുണ്ടാക്കുന്നതില്‍ ഇവര്‍ നിര്‍ണായകമാകുകയും ചെയ്യും.

മായാവതി പ്രധാനമന്ത്രി?

മായാവതി പ്രധാനമന്ത്രി?

ബിഎസ്പി അധ്യക്ഷ മായാവതി മുന്‍നിര്‍ത്തി കൊണ്ടുള്ള നീക്കമാണ് സീതാറാം യെച്ചൂരി നടത്തുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ടുള്ള മതേതര ദേശീയ മുന്നണിക്ക് രൂപം നല്‍കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് യെച്ചൂരി വിശദീകരിക്കുന്നു. മായാവതിയെ ഈ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാനാണ് ശ്രമം. ഇതുവഴി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വെറും കാഴ്ച്ചക്കാരായി മാറുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.

ദില്ലിയില്‍ ഒന്നിക്കുന്നു

ദില്ലിയില്‍ ഒന്നിക്കുന്നു

ദില്ലിയില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം ഉണ്ടാവില്ലെന്ന് ഏകദേശ സൂചനയുണ്ട്. കോണ്‍ഗ്രസിന്റെ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ് അരവിന്ദ് കെജ്രിവാള്‍. ദില്ലി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സിപിഎമ്മും മറ്റ് പാര്‍ട്ടികളും കെജ്രിവാളിനെ പിന്തുണയ്ക്കും. ഇത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകളെ ഇല്ലാതാക്കും. ആംആദ്മി പാര്‍ട്ടിയെ യെച്ചൂരി ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇല്ലാത്ത മുന്നണിക്ക് അതുകൊണ്ട് അനുകൂല നിലപാടിലാണ് കെജ്രിവാള്‍.

പവന്‍ കല്യാണിന്റെ സാന്നിധ്യം

പവന്‍ കല്യാണിന്റെ സാന്നിധ്യം

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയാണ് സഖ്യത്തിലെ പ്രധാനമായ മറ്റൊരു പാര്‍ട്ടി. ഇവര്‍ ബിഎസ്പിക്കൊപ്പമാണ് ഇത്തവണ ആന്ധ്രപ്രദേശില്‍ മത്സരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ട്. ആന്ധ്രയില്‍ മൂന്നിടത്ത് ബിഎസ്പി മത്സരിക്കുന്നുണ്ട്. അതേസമയം സിപിഎമ്മിനും സിപിഐയ്ക്കും രണ്ട് വീതം സീറ്റ് ലഭിച്ചേക്കും. ഇത്തവണ ജനസേന പാര്‍ട്ടി വലിയ തരംഗമാകുമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതാണ് സിപിഎം ഇവര്‍ക്കൊപ്പം ചേരാനുള്ള കാരണം.

കെസിആര്‍ വരുമോ?

കെസിആര്‍ വരുമോ?

എട്ടാം പാര്‍ട്ടിയായി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി വരുമോ എന്നാണ് സിപിഎം അന്വേഷിക്കുന്നത്. കെസിആര്‍ വന്നാല്‍ തെലങ്കാനയിലെ സീറ്റുകളും സഖ്യത്തിന് ലഭിക്കും. ഇവിടെ ഇടതുപാര്‍ട്ടികള്‍ കെസിആറിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. അതേസമയം കെസിആര്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കില്ലെന്ന ഉറപ്പ് സഖ്യം വാങ്ങിയേക്കും. എന്നാല്‍ കെസിആര്‍ രണ്ട് വശത്ത് നിന്നും കളിക്കുന്ന നേതാവായതിനാല്‍ ഇതിനെ സിപിഎം സൂക്ഷിച്ചാണ് നേരിടുന്നത്.

എത്ര സീറ്റ് നേടും

എത്ര സീറ്റ് നേടും

ഇവര്‍ 170 സീറ്റിലധികം മത്സരിക്കുന്നുണ്ട്. ഇതില്‍ 100 സീറ്റുകള്‍ നേടുക എന്നതാണ് പ്രധാനം. സിപിഎമ്മിനും സിപിഐക്കും കേരളത്തിലെ പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം കൂടിയുണ്ട്. മായാവതി-അഖിലേഷ് സഖ്യം യുപിയില്‍ കഴിഞ്ഞ തവണ ബിജെപി നേടിയ സീറ്റുകള്‍ മഹാസഖ്യം നേടേണ്ടി വരും. ഒഡീഷയിലും നവീന്‍ പട്‌നായിക്കും. ദില്ലിയില്‍ എഎപിയും പരമാവധി സീറ്റുകള്‍ നേടിയാല്‍ സിപിഎമ്മിന്റെ മതേതര ബദല്‍ അടുത്ത സര്‍ക്കാരിന് വഴിയൊരുക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ ആരാണ്? സന്ദീപ് സിംഗിനെ കുറിച്ച് അറിയേണ്ടതെല്ലാം!!രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ ആരാണ്? സന്ദീപ് സിംഗിനെ കുറിച്ച് അറിയേണ്ടതെല്ലാം!!

English summary
cpm to make a new secular alliance mayawati will be pm candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X