കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിത്തറ ഉയര്‍ത്താന്‍ രാജ്യതലസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയവുമായി സിപിഐഎം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ക്ലാസുകള്‍ക്കും പരിശീലനത്തിനുമായി രാജ്യതലസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കാന്‍ സിപിഐഎം. പദ്ധതിയുടെ ഭാഗമായുളള ആദ്യ സ്‌കൂളിന്റെ ഉദ്ഘാടനം ബുധനാഴ്ചയാണ്. പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകള്‍ പരിശീലന പരിപാടികളുമായി മുന്നോട്ട് പോകുമ്പോള്‍ സി.പി.എം സ്ഥാപിക്കുന്ന ആദ്യത്തെ കേന്ദ്ര വിദ്യാലയമാണ് ദില്ലിയിലേത്. വോട്ടര്‍ അടിത്തറ നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കവുമായി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.

കശ്മീരില്‍ 144 കുട്ടികളെ കസ്റ്റഡിയിലെടുത്തു; കശ്മീര്‍ ഹൈക്കോടതി സമിതി റിപ്പോര്‍ട്ട്കശ്മീരില്‍ 144 കുട്ടികളെ കസ്റ്റഡിയിലെടുത്തു; കശ്മീര്‍ ഹൈക്കോടതി സമിതി റിപ്പോര്‍ട്ട്

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വളരെ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തില്‍ നിന്നുള്ള ഒരു സീറ്റ് അടക്കം മൂന്ന് സീറ്റുകള്‍ മാത്രമാണ് സിപിഐഎമ്മിന് നേടാനായത്. ഒരുകാലത്ത് പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ പശ്ചിമ ബംഗാളിലും ത്രിപുരയിലും അടിത്തറ നഷ്ടപ്പെട്ട സിപിഐഎം കേരളത്തില്‍ മാത്രമാണ് അധികാരത്തില്‍ തുടരുന്നത്.

cpim-157002054

പാര്‍ട്ടി ക്ലാസുകളും മീറ്റിംഗുകളും നടത്താനാണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുന്നതെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പറയുന്നു. ക്ലാസുകളുടെ വിശദാംശങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും ദേശീയ തലത്തില്‍ സിപിഎമ്മിന്റെ ആദ്യത്തെ സെന്‍ട്രല്‍ സ്‌കൂളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി മാഗസിനായ പീപ്പിള്‍സ് ഡെമോക്രസിയിലെ റിപ്പോര്‍ട്ട് അനുസരിച്ച് 2017ലാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഒരു ബുക്ക് ഷോപ്പ്, ലൈബ്രറി, രണ്ട് മള്‍ട്ടി പര്‍പ്പസ് ഹാളുകള്‍, ലെക്ചര്‍ ഹാള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാര്‍പ്പിടം, കോണ്‍ഫറന്‍സ് റൂം, ഓഡിറ്റോറിയം എന്നിവ കെട്ടിടത്തില്‍ ഉള്‍പ്പെടും.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്താനും പരിശീലനം നടത്താനും പാര്‍ട്ടി സാഹിത്യവും പ്രചാരണ സാമഗ്രികളും വിതരണം ചെയ്യുന്നതിന് ഒരു പൊതുവിദ്യാലയം ആവശ്യമാണെന്ന് സംഘടനാ സജ്ജീകരണം ചര്‍ച്ച ചെയ്യുന്നതിനുള്ള പ്ലീനത്തില്‍ സിപിഎം തീരുമാനിച്ചിരുന്നു.

English summary
CPM to start Central school in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X