സിപിഎം പിന്തുണ ആപ്പിനെന്ന് പോളിറ്റ് ബ്യൂറോ
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്ന് സി പി ഐ എ പോളിറ്റ് ബ്യൂറോ. ദില്ലിയില്‍ ആപ്പ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. തെക്കന്‍ ദില്ലി ഒഴികെയുള്ള മണ്ഡലങ്ങളിലാണ് സി പി എം ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇവിടെ സി പി ഐ സ്ഥാനാര്‍ഥി മത്സരിക്കുന്നതിനാലാണ് തെക്കന്‍ ദില്ലി ഒഴികെയുള്ള മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കാന്‍ സി പി എം നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ബി ജെ പിയുടെ കുത്തക സീറ്റായ തെക്കന്‍ ദില്ലി 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രമേഷ് കുമാര്‍ അട്ടിമറിച്ചിരുന്നു.

ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് ദില്ലിയില്‍ ഉള്ളത്. ദില്ലിയില്‍ നിലവില്‍ ഏഴ് സീറ്റുകളും കോണ്‍ഗ്രസിന്റെ കൈവശമാണ്. 57. 1 ശതമാനം വോട്ടുകളാണ് ദില്ലിയില്‍ കഴിഞ്ഞ തവണ യു പി എയ്ക്ക് കിട്ടിയത്. എന്‍ ഡി എയ്ക്ക് 35.2 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ട് ശതമാനം 0.1 ആണ്.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ നാമാവശേഷമായേക്കും എന്നാണ് സര്‍വ്വേ ഫലങ്ങള്‍. ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നേരിട്ടായിരിക്കും മത്സരമെന്നും സര്‍വ്വേ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും എട്ട് സീറ്റുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്. 32 സീറ്റുകളോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകള്‍ കിട്ടി.












Click it and Unblock the Notifications