കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണിക്ക് യെച്ചൂരി, 4 മുഖ്യമന്ത്രിമാരുടെ പിന്തുണ, ആര്‍എസ്പി മുതല്‍ ടിആര്‍എസ് വരെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ദേശീയ തലത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ബദലൊരുക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു. പാര്‍ട്ടിയുടെ ശക്തി കൂടി വര്‍ധിപ്പിക്കുക എന്ന കാര്യം കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് സഖ്യത്തിനുള്ള സാധ്യത സിപിഎം ഒരുക്കുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികളുമായി ഒത്തുച്ചേരാനാണ് തീരുമാനം. വര്‍ഗീയ പാര്‍ട്ടികളെ പരമാവധി അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികളെ മുഴുവന്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഒപ്പമുണ്ട്.

അതേസമയം കോണ്‍ഗ്രസ് സഖ്യത്തിലുണ്ടാവുമോ എന്ന കാര്യത്തില്‍ സിപിഎം വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി സംസ്ഥാനങ്ങളിലും ഈ സഖ്യം വിപുലമാക്കാനാണ് സിപിഎം തീരുമാനം. കേരളത്തില്‍ മറ്റ് മാര്‍ഗങ്ങളാണ് സിപിഎം സ്വീകരിക്കുന്നത്. ബിജെപിയുടെ സഖ്യങ്ങളായിരുന്നവരെയും മുന്നണിയുടെ ഭാഗമാക്കാന്‍ സീതാറാം യെച്ചൂരി ശ്രമിക്കുന്നുണ്ട്.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

ബിജെപിക്ക് ബദലായുള്ള മുന്നണിയാണ് സിപിഎം മുന്‍കൈയ്യെടുത്ത് തയ്യാറാക്കുന്നത്. എന്നാല്‍ അത്യാവശ്യ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാം എന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ അത് തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവൂ എന്ന നിലപാടിലാണ് സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടായാല്‍ അത് മതേതര ബദലിനെ ഇല്ലാതാക്കുമെന്നും, ഇക്കാര്യം ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് യെച്ചൂരി പറയുന്നു.

കേരളത്തില്‍ എന്തുകൊണ്ട് സഖ്യമില്ല

കേരളത്തില്‍ എന്തുകൊണ്ട് സഖ്യമില്ല

കേരളത്തില്‍ അടുത്തിടെ കോണ്‍ഗ്രസ് നടത്തിയ ശബരിമല സമരം സിപിഎമ്മിന്റെ പൊതു തത്വങ്ങള്‍ക്കും, സഖ്യ സാധ്യതകള്‍ക്കും എതിരായിരുന്നു. കോണ്‍ഗ്രസ് കേരളത്തില്‍ വര്‍ഗീയ പാര്‍ട്ടിയാണെന്നും അതുകൊണ്ട് സഖ്യം വേണ്ടെന്നുമാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. എന്നാല്‍ പ്രധാനകാരണം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമാണ്. രാഹുലിന് സീതാറാം യെച്ചൂരിയുമായി അടുപ്പമുണ്ടെങ്കിലും, സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ തന്നോട് കൂടി ചര്‍ച്ച ചെയ്യാമായിരുന്നു എന്ന നിലപാടാണ് സീതാറാം യെച്ചൂരി. കേരളഘടകത്തിന് രാഹുലിനെ ശക്തമായി തന്നെ നേരിടാമെന്നാണ് യെച്ചൂരിയൂടെ നിലപാട്.

4 മുഖ്യമന്ത്രിമാര്‍

4 മുഖ്യമന്ത്രിമാര്‍

4 മുഖ്യമന്ത്രിമാരെയാണ് യെച്ചൂരി ഇതുവരെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആന്ധ്രപ്രദേശില്‍ നിന്ന് ചന്ദ്രബാബു നായിഡുവാണ് ആദ്യത്തെയാള്‍. തെലങ്കാനയില്‍ നിന്ന് കെ ചന്ദ്രശേഖര റാവുവിനെയും ഒപ്പം നിര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ട്. പക്ഷേ ഇതിനുള്ള സാധ്യത കുറവാണ്. ഒഡീഷയില്‍ നിന്ന് നവീന്‍ പട്‌നായിക്കിനെയും നാലാമത്തെയാള്‍ സര്‍പ്രൈസായി എത്തുമെന്നും സിപിഎം പറയുന്നു.

സര്‍പ്രൈസ് ഇങ്ങനെ

സര്‍പ്രൈസ് ഇങ്ങനെ

ബീഹാറില്‍ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെയാണ് സര്‍പ്രൈസ് പ്രഖ്യാപനമായി സിപിഎം കാണുന്നത്. നിതീഷ് എന്‍ഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എന്‍ഡിഎയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.. അതോടെ മൂന്നാം മുന്നണിക്കൊപ്പം അദ്ദേഹം എത്തുമെന്നാണ് യെച്ചൂരിയുടെ പ്രതീക്ഷ. ഇക്കാര്യങ്ങള്‍ അടുത്ത ദിവസം തന്നെ ചര്‍ച്ച ചെയ്യാന്‍ ജെഡിയു പ്രതിനിധികളെയും യെച്ചൂരി കാണുന്നുണ്ട്. ബീഹാറില്‍ ആര്‍ജെഡി സിപിഎമ്മിനെ സഖ്യത്തില്‍ നിന്ന് തഴഞ്ഞിരുന്നു. അതുകൊണ്ട് സിപിഎമ്മിനൊപ്പമുള്ള സഖ്യം നിതീഷ് തള്ളാന്‍ സാധ്യതയില്ല.

മമത വേണ്ട

മമത വേണ്ട

ബംഗാളില്‍ മമത ബാനര്‍ജിയെ ഒരിക്കലും ഒപ്പം കൂട്ടില്ലെന്നാണ് സിപിഎം കേന്ദ്ര സമിതിയുടെ നിലപാട്. മമത വര്‍ഗീയ കാര്‍ഡിറക്കിയാണ് ബിജെപിയോട് ഏറ്റുമുട്ടുന്നതെന്ന് സിപിഎം പറയുന്നു. മമതയ്‌ക്കെതിരെ ബംഗാളില്‍ ന്യൂനപക്ഷങ്ങളെയും ബ്രാഹ്മണരെയും, ദളിതരെയും മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് സിപിഎം ഒരുങ്ങുന്നത്. വിജയമുറപ്പുള്ള നാല് സീറ്റുകളില്‍ കേന്ദ്രീകരിച്ച് സിപിഎം പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. ബംഗാളിലെ 42 മണ്ഡലങ്ങളിലും മതേതര സ്ഥാനാര്‍ത്ഥികളാണ് വിജയിക്കുകയെന്ന് ഉറപ്പാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

ഇടതുപക്ഷം ഒന്നിക്കണം

ഇടതുപക്ഷം ഒന്നിക്കണം

ഇടതുപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളും യെച്ചൂരി ഇപ്പോള്‍ നടത്തുന്നുണ്ട്. സിപിഐയുമായി പ്രശ്‌നങ്ങള്‍ തല്‍ക്കാലമില്ല. അതേസമയം ആര്‍എസ്പിയുമായി ബംഗാളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. ബെര്‍ഹാപോരില്‍ കോണ്‍ഗ്രസുമായുള്ള ധാരണ തെറ്റിയതാണ് ആര്‍എസ്പി ഇടയാന്‍ കാരണം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ വഷളാക്കിയത് സംസ്ഥാന ഘടകമാണെന്ന് സൂചനയുണ്ട്. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം സ്വന്തം മണ്ഡലം വിട്ടു നല്‍കിയേക്കും. അവിടെ വിജയവും ഉറപ്പാക്കാന്‍ ശ്രമിക്കും.

കൂടുതല്‍ പാര്‍ട്ടികള്‍

കൂടുതല്‍ പാര്‍ട്ടികള്‍

കൂടുതല്‍ പാര്‍ട്ടികള്‍ മൂന്നാം മുന്നണിയുടെ ഭാഗമാകുമെന്ന് സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം ഇടത് മതേതര സഖ്യത്തിന്റെ ഭാഗമായേക്കും. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും എത്താന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രാദേശിക നേതാക്കളെയും സഖ്യത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളിലാണ് യെച്ചൂരി. യുപിയില്‍ എസ്പി ബിഎസ്പി സഖ്യവും ഇവര്‍ക്കൊപ്പമുണ്ടാകും. മൂന്നാം മുന്നണിയില്‍ വലിയ സ്വാധീനം ലഭിക്കാന്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടാനാണ് സിപിഎമ്മിന്റെ ശ്രമം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം 22 സീറ്റില്‍ മാത്രം, മഹാസഖ്യവുമായി രാഹുലിന്‍റെ ഒത്തുതീര്‍പ്പ്യുപിയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം 22 സീറ്റില്‍ മാത്രം, മഹാസഖ്യവുമായി രാഹുലിന്‍റെ ഒത്തുതീര്‍പ്പ്

English summary
cpm wants alternative secular govt after polls says sitaram yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X