Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം 'ആപ്പി'ലാകുന്നു... പ്രകാശ് കാരാട്ട് പറയുന്നു

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച സിപിഎം ഇനി ആം ആദ്മി പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുക്കുമോ... കാരാട്ട് പറയുന്നത് കേട്ടാല്‍ അങ്ങനെയാണ് തോന്നുക.

ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും എന്നണ് പ്രകാശ് കാരാട്ട് പറയുന്നത്. ദില്ലി തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് സുപ്രധാനമായ സന്ദേശമാണെന്നും അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കാരാട്ടിന്റെ പ്രതികരണം.

aap

ദില്ലിയില്‍ ചരിത്ര വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ മുദ്രാവാക്യങ്ങളും പ്രവര്‍ത്തന രീതികളും മാറ്റുമെന്നാണ് കാരാട്ട് പ്രഖ്യാപിക്കുന്നത്.

Prakash Karat

ആം ആദ്മി പാര്‍ട്ടി ഉദയം ചെയ്ത സമയത്ത് അതിനെ പുച്ഛിച്ച് തള്ളിയവരായിരുന്നു സിപിഎമ്മുകാര്‍. പ്രത്യയ ശാസ്ത്ര അടിത്തറ ഇല്ലെന്നായിരുന്നു ആക്ഷേപം. താത്കാലിക പ്രതിഭാസമെന്നും ചിലര്‍ ആം ആദ്മിയുടെ ആദ്യ വിജയത്തെ വിലയിരുത്തിയിരുന്നു.

CPM Flag

പ്രത്യയ ശാസ്ത്ര അടിത്തറയുള്ള പാര്‍ട്ടിക്ക് ഉണ്ടാക്കാന്‍ കഴിയാതെ പോയ നേട്ടമാണ് ആം ആദ്മി പാര്‍ട്ടി നേടിയത് എന്ന സത്യം സിപിഎം ഇപ്പോഴെങ്കിലും അംഗീകരിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തന രീതിയും മുദ്രാവാക്യങ്ങളും മാറ്റും എന്നവരെ ഇപ്പോള്‍ പ്രകാശ് കാരാട്ട് പറയുമ്പോള്‍ അത് ചരിത്ര പ്രാധാന്യം തന്നെ അര്‍ഹിക്കുന്നു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് പണ്ടുമുതലേ സിപിഎം പ്രത്യയ ശാസ്ത്രത്തോട് തീരെ താത്പര്യമില്ല. സിപിഎം അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടിയാണെന്നാണ് അവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+