കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലും ത്രിപുരയിലും ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലുമായി സിപിഎം, ദേശീയ തലത്തില്‍ 5 വാഗ്ദാനം

Google Oneindia Malayalam News

Recommended Video

cmsvideo
ബംഗാളിലും ത്രിപുരയിലും ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലുമായി CPM | Oneindia Malayalam

ദില്ലി: കേരളത്തില്‍ ശക്തായ സാന്നിധ്യമുള്ള സാഹചര്യത്തില്‍ ബംഗാളിലും ത്രിപുരയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സിപിഎം ഒരുങ്ങുന്നു. പുരോഗമന ആശയങ്ങളില്‍ ഊന്നിയ സിപിഎം പ്രകടനപത്രിക പരമാവധി ആളുകളിലേക്ക് എത്തിക്കുകയെന്നതാണ് നിര്‍ദേശം. സീതാറാം യെച്ചൂരി തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. തമിഴ്‌നാട്ടില്‍ പുരോഗമന ആശയങ്ങളാണ് പരമാവധി ഉന്നയിക്കുന്നത്.

അതുപോലെ സിപിഎം സഖ്യത്തിലുള്ളതും, ഒറ്റയ്ക്ക് മത്സരിക്കുന്നതുമായ സംസ്ഥാനങ്ങളില്‍ പ്രകടനപത്രിക സ്വീകാര്യമാക്കണമെന്നാണ് നിര്‍ദേശം. അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലിനെ പോലുള്ള കാര്യങ്ങള്‍ സ്ത്രീപക്ഷ മേഖലകളില്‍ കൂടുതല്‍ സജീവമായി നിലനിര്‍ത്താനാണ് നിര്‍ദേശം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം വലിയൊരു വോട്ടുബാങ്കാണ്. ഇതാണ് സിപിഎം ലക്ഷ്യമിടുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍

ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍

സിപിഎം പ്രകടനപത്രികയിലെ ഏറ്റവും നിര്‍ണായക പ്രഖ്യാപനമായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍. സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കല്‍, സ്വവര്‍ഗാനുരാഗം, വിവാഹം, തുടങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്കായി സിപിഎം മുമ്പ് നടത്തിയ പോരാട്ടങ്ങളാണ് ഇതില്‍ എടുത്ത് പറയുന്നത്. ഇത് മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് ഒരുങ്ങുന്നത്. ബംഗാളില്‍ ഇതിന്റെ ആദ്യ ഘട്ടം തുടങ്ങി കഴിഞ്ഞു.

കോണ്‍ഗ്രസുമായി ചേരുമോ?

കോണ്‍ഗ്രസുമായി ചേരുമോ?

കോണ്‍ഗ്രസുമായി ഈ വിഷയത്തില്‍ ചേരുമോ എന്നാണ് ഇനി അറിയാനുള്ളത്. കോണ്‍ഗ്രസ് ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്കായി വന്‍ പോരാട്ടം നടത്തുന്നുണ്ട്. അവര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ജനറല്‍ സെക്രട്ടരി വരെ ഇപ്പോഴുണ്ട്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങളെ കുറിച്ചും പറയുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡറായ അപ്‌സര റെഡ്ഡിയുടെ നിയമനം കോണ്‍ഗ്രസിലെ മാറ്റങ്ങളുടെ തുടക്കമായിരുന്നു.

കൊല്‍ക്കത്തയിലെ നീക്കം

കൊല്‍ക്കത്തയിലെ നീക്കം

കൊല്‍ക്കത്തയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രചാരണം സിപിഎം തുടങ്ങിയത്. കൊല്‍ക്കത്ത നോര്‍ത്തിലെ സ്ഥാനാര്‍ത്ഥി കോണിനിക ബോസ് കഴഞ്ഞ ദിവസം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കൊപ്പമാണ് ചെലവിട്ടത്. അവരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയിലെ പ്രമുഖരായ രഞ്ജിത സിന്‍ഹ, മലാബിക, ആബിര്‍, ബപ്പാദിത്യ മുഖര്‍ജി, ഇഷിത മുഖര്‍ജി, നിഭാബാരി ബാനര്‍ജി എന്നിവരും കോണിനികയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ത്രിപുരയും ബംഗാളും

ത്രിപുരയും ബംഗാളും

ത്രിപുരയും ബംഗാളും സിപിഎമ്മിന് സ്വാധീനമുള്ള മേഖലകള്‍ ആയത് കൊണ്ടാണ് ഇവിടെ പ്രകടന പത്രിക ശക്തമായി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. മിനിമം വേതനം 18000 രൂപയാക്കുമെന്നുള്ള വാഗ്ദാനം പരമാവധി എല്ലാ മേഖലയിലും എത്തിക്കാനാണ് കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നികുതി പരിഷ്‌കരണം, വാര്‍ധക്യ പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളിലും പ്രചാരണം നടത്താനാണ് നിര്‍ദേശം.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

മൂന്നാം മുന്നണിയില്‍ സിപിഎം ഭാഗമാവുകയും, അവര്‍ അധികാരത്തിലെത്തുകയും ചെയ്താല്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നാണ് സിപിഎം പറയുന്നത്. പക്ഷേ അപ്പോഴും കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ബംഗാളില്‍ പ്രാദേശിക തലത്തില്‍ രഹസ്യ സഖ്യം ഉ
ണ്ട്. എന്നാല്‍ ത്രിപുരയില്‍ യാതൊരു സഖ്യവുമില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിപിഎം. അവിടെ ഒറ്റയ്ക്ക് ജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

യുപിയില്‍ കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കുന്നു.... 21 സീറ്റുകള്‍ ബിജെപിയെ കൈവിടും, നേട്ടം കോണ്‍ഗ്രസിന്!യുപിയില്‍ കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കുന്നു.... 21 സീറ്റുകള്‍ ബിജെപിയെ കൈവിടും, നേട്ടം കോണ്‍ഗ്രസിന്!

English summary
cpm will popularise its manifesto in bengal and tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X