കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞോ... ദില്ലിയിലെ സിപിഎം ആം ആദ്മിയായി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അറിഞ്ഞോ ദില്ലിയില്‍ സിപിഎം നിലപാട് മാറ്റിയിരിക്കുന്നു. പണ്ടൊക്കെ ആം ആദ്മി ശരിയല്ലെന്ന് പറഞ്ഞ് നടന്നിരുന്നവര്‍ ഇപ്പോള്‍ ആം ആദ്മിക്ക് വോട്ട് ചെയ്യണം എന്നാണ് ആഹ്വാനം ചെയ്യുന്നത്.

ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം. ഏതെങ്കിലും ലോക്കല്‍ നേതാവൊന്നും അല്ല കെട്ടോ ഇങ്ങനെ പറഞ്ഞത്. സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാണ്.

Prakash Karat

സിപിഎം സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ ഇടത് സ്ഥാനാര്‍ത്ഥികളെങ്കിലും ഉള്ള മണ്ഡലങ്ങളില്‍ ആം ആദ്മിക്ക് വോട്ട് ചെയ്യണം എന്നല്ല പ്രകാശ് കാരാട്ട് പറയുന്നത്. അങ്ങനെ ആരും ഇല്ലാത്ത മണ്ഡലങ്ങളിലെ കാര്യമാണ്. ദില്ലിയിലെ മിക്ക സ്ഥലത്തും അപ്പോള്‍ സിപിഎമ്മിന്റെ പിന്തുണ ആം ആദ്മിക്കായിരിക്കും എന്നര്‍ത്ഥം.

ആം ആദ്മിക്ക് പിന്തുണ നല്‍കുന്നതോടെ ഇടത് സഖ്യം ശക്തിപ്പെടും എന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്. സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് ദില്ലിയില്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ അദ്ദേഹം അറിഞ്ഞ് കാണുമായിരിക്കും.

കഴിഞ്ഞ ദില്ലി തിരഞ്ഞെടുപ്പ് വേളയില്‍ സിപിഎം ആം ആദ്മിക്ക് പിന്തുണ നല്‍കിയിരുന്നില്ല. വ്യക്തമായ പ്രത്യയ ശാസ്ത്രമോ കാഴ്ചപ്പാടോ ഇല്ലെന്ന് പറഞ്ഞായിരുന്നു അത്.

English summary
CPM will support AAP in Delhi election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X