കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ സിപിഎം കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ കര്‍ഷകര്‍ പാര്‍ട്ടിക്കൊപ്പം നിന്നു

Google Oneindia Malayalam News

ഹൈദരാബാദ്: പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ പാര്‍ട്ടിക്കൊപ്പം നിന്ന് കര്‍ഷകര്‍. രാജസ്ഥാനിലെ രണ്ട് സീറ്റുകളില്‍ സിപിഎമ്മിന് വിജയമൊരുക്കിയത് കര്‍ഷകരുടെ പ്രശ്‌നങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനമായിരുന്നു. അംഗബലത്തിന്റെ കാര്യത്തില്‍ ചെറുതെങ്കിലും കര്‍ഷകരുടെ പിന്തുണയോടെയുള്ള ഈ മുന്നേറ്റം ഏറെ വിലപ്പെട്ടത് തന്നെ.

കര്‍ഷകരെ അണിനിരത്തിയുള്ള നിരവധി പ്രക്ഷോഭമങ്ങലായിരുന്നു സമീപ കാലത്ത് രാജസ്ഥാനില്‍ സിപിഎം നേതൃത്വം നടത്തിയിരുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു പ്രധാന കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.

cpm

സിപിഎമ്മിന്റെ പോഷക സംഘടനയായ ആള്‍ ഇന്ത്യാ കിസാന്‍ സഭയായിരുന്നു രാജസ്ഥാനിലെ കാര്‍ഷിക സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. സമരസമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന നിരവധി ആവശ്യങ്ങള്‍ സര്‍ക്കാറില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞത് കര്‍ഷകര്‍ത്തും സിപിഎമ്മിനും ഒരുപോലെ നേട്ടമായി.

50000 രൂപവരേയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയ്യാറായത് വലിയ വിജയമായിട്ടായിരുന്നു സിപിഎം ആഘോഷിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെങ്കിലും സംസ്ഥാനത്തെ കര്‍ഷകരെ സര്‍ക്കാറിനെതിരായി ചിന്തിപ്പിക്കുന്നതിനും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സമരത്തിന് സാധിച്ചു.

Recommended Video

cmsvideo
ശുവിന്‍റെ പേരില്‍ പൊലിഞ്ഞ ജീവനുകൾക്ക് ബിജെപിക്കുള്ള മറുപടി

ഭാദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍ പൂനിയയും ദുംഗര്‍ഹില്‍ നിന്ന് ഗിരിധര്‍ ലാലുമാണ് വിജിയിച്ച സിപിഎം പ്രതിനിധികള്‍. ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്താണ് രണ്ടിടത്തും സിപിഎം വിജയിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. 14411 വോട്ടിനാണ് ബല്‍വാന്‍ ജയിച്ചത്.

English summary
cpm win in two seats in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X