കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിച്ച സീറ്റുകളില്‍ എല്ലാം വിജയിച്ച് സിപിഎം; കശ്മീരില്‍ തരിഗാമിയുടെ നാട്ടില്‍ നിന്നുള്ള വിജയഗാഥ

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോഴിതാ ജില്ലാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരികയാണ്.

കേരളം വിട്ടാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രം കാണുന്നതാണ് ചെങ്കൊടി എന്ന് പരിഹസിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് സിപിഎം ഈ തിരഞ്ഞെടുപ്പിലൂടെ നല്‍കിയിട്ടുള്ളത്. മത്സരിച്ച അഞ്ച് സിപിഎം സ്ഥാനാര്‍ത്ഥികളും വിജയിച്ചു. വിശദാംശങ്ങള്‍...

ഗുപ്കാര്‍ സഖ്യം

ഗുപ്കാര്‍ സഖ്യം

ജമ്മു കശ്മീരില്‍ രൂപം കൊണ്ട ഗുപ്കാര്‍ സഖ്യമാണ് ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പില്‍ (ഡിഡിസി) മുന്നിലെത്തിയിരിക്കുന്നത്. ബിജെപിയെ ഏറെ പിറകിലാക്കിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ നേട്ടം. പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്‌മെന്റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളാണ് ഗുപ്കാര്‍ സഖ്യത്തിലുള്ളത്.

സിപിഎം

സിപിഎം

ജമ്മു കശ്മീരിലെ സിപിഎം ഗുപ്കാര്‍ സഖ്യത്തിലെ പ്രധാന കക്ഷിയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ കണ്‍വീനര്‍. സഖ്യത്തിന്റെ ചെയര്‍മാര്‍ ഫാറൂഖ് അബ്ദുള്ളയും ആണ്.

അഞ്ചില്‍ അഞ്ച്

അഞ്ചില്‍ അഞ്ച്

അഞ്ച് സിപിഎം സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവര്‍ അഞ്ച് പേരും ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് അബ്ബാസ് റാത്തര്‍, മുഹമ്മദ് അഫ്‌സല്‍, മൊഹിയുദ്ദീന്‍ ലോണ്‍, രാജ്കുമാര്‍, ഗുലാം നബി മാലിക് എന്നിവരായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥികള്‍. ഇവരെല്ലാം മികച്ച വിജയം നേടുകയും ചെയ്തു.

ഒറ്റക്കക്ഷി ബിജെപി

ഒറ്റക്കക്ഷി ബിജെപി

പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ചത് ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റില്‍ ആണ് ബിജെപിയ്ക്ക് വിജയിക്കാന്‍ ആയത്. എന്നാല്‍ ഗുപ്കാര്‍ സഖ്യത്തിന് മൊത്തത്തില്‍ 113 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് 54 സീറ്റുകളിലും പിഡിപി 25 സീറ്റുകളിലും വിജയിച്ചു.

കോണ്‍ഗ്രസ് ഒറ്റയ്ക്ക്

കോണ്‍ഗ്രസ് ഒറ്റയ്ക്ക്

ആദ്യഘട്ടത്തില്‍ ഗുപ്കാര്‍ സഖ്യത്തിന്റെ ഭാഗമായിരുന്നു കോണ്‍ഗ്രസ്. പിന്നീട് ഇവര്‍ സഖ്യത്തില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു. ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് 20 സീറ്റുകള്‍ ആണെന്ന് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. സ്വതന്ത്രര്‍ 39 സീറ്റുകളില്‍ ആണ് വിജയിച്ചിട്ടുള്ളത്. അവാമി പാര്‍ട്ടി 10 സീറ്റുകളിലും പീപ്പിള്‍ കോണ്‍ഫറന്‍സ് 6 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്.

ഇടതിന് ആശ്വാസം

ഇടതിന് ആശ്വാസം

2019 ല്‍ ഇടതുപക്ഷം വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. എന്നാല്‍ 2020 ല്‍ നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ മുന്നേറ്റം നടത്തി. കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം നേടാന്‍ ആയി. ഇപ്പോള്‍ ജമ്മു കശ്മീരിലും നേടിയ വിജയം ദേശീയ തലത്തില് ഇടത് ആത്മവിശ്വാസം വളര്‍ത്തുന്നതാണ്.

വീണ്ടും ബിജെപിയ്ക്ക് തന്നെ പ്രതിസന്ധി; ഗവര്‍ണറുടെ നടപടിയില്‍ ഇടതും വലതും ഒന്നിക്കുന്നു, ഒറ്റപ്പെട്ട് ബിജെപിവീണ്ടും ബിജെപിയ്ക്ക് തന്നെ പ്രതിസന്ധി; ഗവര്‍ണറുടെ നടപടിയില്‍ ഇടതും വലതും ഒന്നിക്കുന്നു, ഒറ്റപ്പെട്ട് ബിജെപി

പൂഞ്ഞാറില്‍ തള്ളിയാലും പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് തന്നെ; നിവൃത്തിയില്ലാതെ കോണ്‍ഗ്രസ്, പാലാ പിടിക്കാനുംപൂഞ്ഞാറില്‍ തള്ളിയാലും പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് തന്നെ; നിവൃത്തിയില്ലാതെ കോണ്‍ഗ്രസ്, പാലാ പിടിക്കാനും

Fact Check: ശബരിമല മുനിസിപ്പിലാറ്റിയില്‍ ബിജെപിയ്ക്ക് ജയം? അത് വ്യാജ വാര്‍ത്ത; ശബരിമല മുനിസിപ്പാലിറ്റി അല്ലFact Check: ശബരിമല മുനിസിപ്പിലാറ്റിയില്‍ ബിജെപിയ്ക്ക് ജയം? അത് വ്യാജ വാര്‍ത്ത; ശബരിമല മുനിസിപ്പാലിറ്റി അല്ല

English summary
CPM wins all seats contested in Jammu and Kashmir DCC election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X